പന്തളത്ത്​ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു

പന്തളത്ത്​ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു
May 14, 2025 04:10 PM | By Editor



പ​ന്ത​ളം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ഏ​​ഴാം വാ​ർ​ഡി​ൽ നി​ര​വ​ധി ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. മ​റ്റു വാ​ർ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 26 പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്.


ഇ​വ​രി​ൽ അ​ധി​ക​പേ​രും അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ​പേ​ർ എ​ത്തു​ന്ന​തി​നാ​ൽ ഡി.​എം.​ഒ അ​നി​ത​കു​മാ​രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.


മേ​ഖ​ല​യി​ലെ പ​നി​ബാ​ധി​ത​രെ ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്ന് വീ​ടു​ക​ളി​ലാ​യി ഏ​ഴു​പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ന​ഗ​ര​സ​ഭ ടാ​ങ്ക​ർ ലോ​റി​യി​ലും മ​റ്റു​മാ​യി ജ​ലം എ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്.


മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​വ​രു​ക​യാ​ണ്. കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ഡെ​ങ്കി വൈ​റ​സ് പ ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടു​പെ​രു​കു​ന്ന​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കാ​ൻ വീ​ട്ടി​ലും പ​രി​സ​ര​ത്തും ചെ​റു​പാ​ത്ര​ങ്ങ​ളി​ലും മ​റ്റും കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം നീ​ക്ക​ണം.


വൈ​റ​സ് ബാ​ധ​യു​ള്ള മു​ട്ട​യാ​ണ് വി​രി​യു​ന്ന​തെ​ങ്കി​ൽ ആ ​കൊ​തു​കി​ൽ​നി​ന്ന് ഡെ​ങ്കി​പ്പ​നി പ​ക​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. കു​ടി​വെ​ള്ളം ടാ​ങ്കു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും കൊ​തു​കു​ക​ട​ക്കാ​തെ അ​ട​ച്ചു​സൂ​ക്ഷി​ക്ക​ണം. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യി കു​ടി​വെ​ള്ള​ത്തി​ലൂ​ടെ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത്.


കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യോ കു​ടി​വെ​ള്ളം ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ. വ​ഴി​യോ​ര​ങ്ങ​ളി​ൽ തു​റ​ന്നു​വെ​ച്ച് വി​ൽ​ക്കു​ന്ന ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

dengue fever pandalam

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories