പാ​റ​മ​ട​യു​ടെ ചെ​ങ്കു​ത്താ​യ വ​ശ​ത്ത് കു​ടു​ങ്ങി​യ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

പാ​റ​മ​ട​യു​ടെ ചെ​ങ്കു​ത്താ​യ വ​ശ​ത്ത് കു​ടു​ങ്ങി​യ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.
Sep 18, 2025 11:39 AM | By Editor

പാ​റ​മ​ട​യു​ടെ ചെ​ങ്കു​ത്താ​യ വ​ശ​ത്ത് കു​ടു​ങ്ങി​യ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

പ​ത്ത​നം​തി​ട്ട: ന​രി​യാ​പു​ര​ത്ത് പാ​റ​മ​ട​യു​ടെ ചെ​ങ്കു​ത്താ​യ വ​ശ​ത്ത് കു​ടു​ങ്ങി​യ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ന​രി​യാ​പു​രം തു​ണ്ട​ത്തി​ൽ വ​ട​ക്കേ​തി​ൽ മോ​ഹ​ന​ൻ മ​ക​ൻ ഷാ​നു​വാ​ണ്(27) പ​മ്പു​ക്കു​ഴി പാ​റ​മ​ട​യി​ൽ കു​ടു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന്​ അ​ഗ്നി ര​ക്ഷാ​സേ​ന പു​തു​താ​യി ആ​രം​ഭി​ച്ച മൗ​ണ്ട​ൻ റെ​സ്ക്യൂ ടീം ​ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. ചെ​ങ്കു​ത്താ​യ പാ​റ​മ​ട​യു​ടെ വ​ശ​ത്തു​നി​ന്നും ഷാ​നു​വി​നെ റെ​സ്ക്യൂ റോ​പ്പ് ഉ​ൾ​പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ ര​മാ​കാ​ന്ത്, ര​ഞ്ജി​ത്ത്, ഷൈ​ജു എ​ന്നി​വ​ർ റോ​പ്പി​ൽ താ​ഴേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് ഷാ​നു​വി​നെ റോ​പ്പി​ൽ ബ​ന്ധി​പ്പി​ച്ച് മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. മു​ക​ളി​ൽ നി​ന്നും ഏ​ക​ദേ​ശം 30 അ​ടി​യോ​ളം താ​ഴേ​ക്ക് ഇ​റ​ങ്ങി​യ ഷാ​നു ച​വി​ട്ടി നി​ൽ​ക്കാ​ൻ പ​റ്റു​ന്ന ഭാ​ഗ​ത്ത് പി​ടി​ച്ചു നി​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ദു​ർ​ഘ​ടം പി​ടി​ച്ച വ​ഴി​യി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഷാ​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​യാ​ൾ ആ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി​നോ​ദ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​സാ​ബു, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​സ്. ര​ഞ്ജി​ത്ത് , ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ൺ കു​മാ​ർ, അ​ഞ്ജു, അ​നി​ൽ​കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

rescue operation

Related Stories
ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മാടമണ്ണിൽ നിയന്ത്രണംവിട്ട് നദീതീരത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു

Sep 18, 2025 01:32 PM

ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മാടമണ്ണിൽ നിയന്ത്രണംവിട്ട് നദീതീരത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു

ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മാടമണ്ണിൽ നിയന്ത്രണംവിട്ട് നദീതീരത്തേക്ക് മറിഞ്ഞ് മൂന്നുപേർക്ക്...

Read More >>
റോഡരിക് കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോരക്കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു

Sep 17, 2025 02:35 PM

റോഡരിക് കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോരക്കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു

റോഡരിക് കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോരക്കടകൾ അടൂർ നഗരസഭ...

Read More >>
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

Sep 17, 2025 12:02 PM

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി...

Read More >>
അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

Aug 28, 2025 01:01 PM

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും...

Read More >>
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി

Aug 28, 2025 12:23 PM

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ...

Read More >>
Top Stories