പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. പന്തളം മുടിയൂർക്കോണം ചേരിക്കൽ ലക്ഷംവീട് കോളനിയിൽ ഷാജഹാനെയാണ്(48) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്.ടി അഞ്ച് വർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മെയ് മൂന്നിന് രാവിലെ ട്യൂഷന് പോയ കുട്ടിയെ പ്രതി കടന്ന് പിടിക്കുകയായിരുന്നു.
പന്തളം സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അനീഷ് എബ്രഹാം ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സ്മിത ജോൺ. പി ഹാജരായി.
harassment-case-accused-gets-rigorous-imprisonment-and-fine
