ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി
Dec 3, 2025 11:09 AM | By Editor

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

ശബരിമല ∙ ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി. സംസ്ഥാന തലത്തിൽ ഡിസംബർ ഒന്നിനു 10.5 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിൽ 9.72 കോടി രൂപ ടിക്കറ്റ് ഇനത്തിലും 77.9 ലക്ഷം രൂപ ടിക്കറ്റ് ഇതര വരുമാനവുമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു വരുമാനം. ശബരിമല തീർഥാടനം പ്രമാണിച്ചു കെഎസ്ആർടിസി പമ്പ ഡിപ്പോയുടെ മാത്രം ഇന്നലത്തെ വരുമാനം 71 ലക്ഷം രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കഴിഞ്ഞ സെപ്റ്റംബർ 8ന് ആയിരുന്നു. 10.5 കോടി രൂപ. ഓണം അവധി കഴിഞ്ഞ ദിവസമായിരുന്നു അത്.

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇന്നലെ 10.5 കോടി രൂപ വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസിക്കു കഴിഞ്ഞു. ജീവനക്കാർ, സൂപ്പർവൈസർമാർ, ഓഫിസർ എന്നിവരുടെ ഏകോപിച്ചുള്ള പരിശ്രമമാണു വരുമാന മുന്നേറ്റത്തിനു സഹായമായത്. സംസ്ഥാനത്തെ 35 ഡിപ്പോകൾ കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയതിനെക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കി.

ksrtc-record-revenue-sabarimala

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories