131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം  ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു
Dec 3, 2025 12:39 PM | By Editor

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

കോഴഞ്ചേരി  :  ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്.റവ.ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു.സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ പ്രസംഗിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാം ചെമ്പകത്തിൽ, പി.പി. അച്ചന്‍കുഞ്ഞ്, റ്റിജു എം. ജോര്‍ജ്, ഇവാ.മാത്യു ജോണ്‍ എം.,അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ.അലക്‌സ്. എ സുബി പള്ളിയ്ക്കല്‍, സാം ചെമ്പകത്തില്‍,സാം ജേക്കബ്, ഡോ.ഷാജി എ. എസ്, ബിനോജ് എസ്, റവ.ജോജി ജേക്കബ്, ഇവാ.ജോര്‍ജ്കുട്ടി എം.സി, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, വൈദികര്‍, വിശ്വാസ സമൂഹം എന്നിവര്‍ പങ്കെടുത്തു. ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് താത്കാലികപാലങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന് ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ, പബ്ലിസിറ്റി കണ്‍വീനര്‍മാരായ സാം ചെമ്പകത്തിൽ,റ്റിജു എം. ജോര്‍ജ്, സാം ചെമ്പകത്തില്‍ എന്നിവര്‍ അറിയിച്ചു.

maramon convention

Related Stories
പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ

Dec 3, 2025 02:57 PM

പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ

പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ്...

Read More >>
പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും

Dec 3, 2025 02:38 PM

പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും

പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും...

Read More >>
 വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍.

Dec 3, 2025 12:22 PM

വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍.

വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക്...

Read More >>
പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്

Dec 3, 2025 11:41 AM

പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്

പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ...

Read More >>
ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

Dec 3, 2025 11:09 AM

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി...

Read More >>
പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം

Dec 2, 2025 04:36 PM

പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം

പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ...

Read More >>
Top Stories