പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും

പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും
Dec 3, 2025 02:38 PM | By Editor

പന്തളം ഇക്കുറി ഇവരിൽ ആർ കൊണ്ടുപോകും


പ​ന്ത​ളം: തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ബി.​ജെ.​പി ഭ​ര​ണ​ത്തി​ലേ​റി​യ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി മൂ​ന്നു മു​ന്ന​ണി​ക​ളും തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ലാ​ണ്. ച​രി​ത്രം കു​റി​ച്ചു പി​ടി​ച്ചെ​ടു​ത്ത ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ബി.​ജെ.​പി കൈ ​മെ​യ്​ മ​റ​ന്ന്​ ഇ​റ​ങ്ങു​മ്പോ​ൾ മാ​റ്റ​ത്തി​ന്‍റെ കൊ​ടി പ​റ​ത്താ​ൻ ഉ​റ​ച്ചു കൊ​ണ്ടു​പി​ടി​ച്ച അ​ധ്വാ​ന​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും.



ന​ഗ​ര​സ​ഭ​യി​ൽ ഇ​ക്കു​റി യു.​ഡി.​എ​ഫ് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ​സ് ഷെ​രീ​ഫ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ചു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വ​ള​രെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ജ​യ​സാ​ധ്യ​ത​യു​ള്ള ഡി​വി​ഷ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ നേ​ര​ത്തെ ക​ണ്ടെ​ത്തി.


ബി.​ജെ.​പി​യു​ടെ ന​ഗ​ര​സ​ഭാ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പി​ന്തു​ണ കോ​ൺ​ഗ്ര​സ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. പ​തി​ന​​ഞ്ചോ​ളം ഡി​വി​ഷ​നു​ക​ളി​ൽ ബി.​ജെ.​പി​യും യു.​ഡി.​എ​ഫും നേ​ർ​ക്കു​നേ​ർ മ​ത്സ​ര​മാ​ണ്. പ​ല​യി​ട​ത്തും എ​ൽ.​ഡി.​എ​ഫ് അ​പ്ര​ത്യ​ക്ഷ​മാ​ണ്.


തി​ക​ൾ താ​ഴെ​ത്ത​ട്ടി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഗു​ണം ചെ​യ്ത​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ.​ഡി.​എ​ഫ് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​വു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സി.​പി.​എം പ​ന്ത​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷ​ത്തെ ബി.​ജെ.​പി ഭ​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​വി​കാ​രം എ​ൽ.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​കും. എ​ൽ.​ഡി.​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ താ​ഴെ​ത്ത​ട്ടു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജ​മാ​ണ്. എ​ല്ലാ ഡി​വി​ഷ​നി​ലും മ​ത്സ​രം ക​ടു​ത്ത​താ​ണ്. ന​ഗ​ര​സ​ഭ രൂ​പ​വ​ത്​​കൃ​ത​മാ​യ​തി​നു ശേ​ഷം എ​ൽ.​ഡി.​എ​ഫ് ആ​ണ് ആ​ദ്യം അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ ന​ഷ്ട​പ്പെ​ട്ട സീ​റ്റു​ക​ൾ ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



ബി.​ജെ.​പി​ക്ക്​ തു​ട​ർ ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്ന് ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ​ൻ. ര​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഇ​ന്ത്യ മു​ന്ന​ണി സ​ഖ്യം പോ​ലെ​യാ​ണ് പ​ല ഡി​വി​ഷ​നി​ലും മ​ത്സ​രി​ക്കു​ന്ന​ത്. 22 മു​ത​ൽ 25 വ​രെ സീ​റ്റ് ബി.​ജെ.​പി നേ​ടും, നി​ല​വി​ലെ ബി.​ജെ.​പി ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. ബി.​ജെ.​പി ന​ഗ​ര​സ​ഭ നി​ല​നി​ർ​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. തി​ള​ക്ക​മാ​ർ​ന്ന ജ​യം ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


pandalam

Related Stories
പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ

Dec 3, 2025 02:57 PM

പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ

പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ്...

Read More >>
131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം  ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

Dec 3, 2025 12:39 PM

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ...

Read More >>
 വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍.

Dec 3, 2025 12:22 PM

വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെന്‍ഷന്‍.

വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്‌.ഐക്ക്...

Read More >>
പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്

Dec 3, 2025 11:41 AM

പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്

പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയിലേക്ക് എത്താനാകാതെ...

Read More >>
ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

Dec 3, 2025 11:09 AM

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി കെഎസ്ആർടിസി

ചരിത്രത്തിലെ ഉയർന്ന വരുമാനം രണ്ടാം തവണയും നേടി...

Read More >>
പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം

Dec 2, 2025 04:36 PM

പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം

പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ...

Read More >>
Top Stories