മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ്  തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ
Dec 6, 2025 02:11 PM | By Editor

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

തിരുവല്ല : മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ. തിരുവനന്തപുരത്തുനിന്നു മൂന്നാറിലേക്കുള്ള ബസാണ് ഇന്നലെ കുരിശുകവലയ്ക്കു സമീപം തകരാറിലായത്. റോഡിനു നടുക്കു ഡിവൈഡർ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തു നിന്നു പോയ ബസ് കാരണം വേറെ വാഹനങ്ങൾക്കു പോകാൻ കഴിയാതെ വന്നതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിച്ചാണു തടസ്സം ഒരു പരിധി വരെ പരിഹരിച്ചത്.

ബസ് കുരിശുകവല കഴിഞ്ഞയുടനെ തനിയെ നിന്നു പോകുകയായിരുന്നു. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിട്ടു നടന്നില്ല. എൻജിനിൽ നിന്ന് ഓയിൽ ലീക്ക് ചെയ്യാനും തുടങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസും നാട്ടുകാരും ചേർന്നു കുറെ ദൂരം തള്ളി നീക്കിയിട്ടതോടെയാണു കുറച്ചു വാഹനങ്ങളെങ്കിലും കടത്തിവിടാനായത്.

വീണ്ടും തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ സ്റ്റിയറിങ് ജാം ആയെന്നും ബ്രേക്ക് കിട്ടില്ലെന്നും ഡ്രൈവർ‌ അറിയിച്ചു. കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണു ബസ്കേടായത്. ഡിപ്പോയിൽ അറിയിച്ചപ്പോൾ അര മണിക്കൂർ കഴിഞ്ഞാണ് ഒരു മെക്കാനിക്ക് സ്ഥലത്തെത്തിയത്. ഡിപ്പോയിൽ വേറെ മെക്കാനിക്കുകൾ ആരും ഇല്ലെന്നാണു വന്നവർ പറഞ്ഞത്. 15 മിനിറ്റോളം മെക്കാനിക്ക് പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. തുടർന്നു ഡിപ്പോയിൽ നിന്നു റിക്കവറി വാൻ വരുത്തി ബസ് കെട്ടിവലിച്ചു ഡിപ്പോയിലെത്തിച്ചപ്പോഴേക്ക് ഒന്നേകാൽ മണിക്കൂറായി.

ബസ്സിൽ 33 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 26 പേരെ കോതമംഗലം ബസ്സിൽ കയറ്റിവിട്ടു. മൂന്നാറിലേക്കു പോകേണ്ട 7 വിനോദ സഞ്ചാരികളായ യാത്രക്കാർ കെട്ടിവലിച്ചുകൊണ്ടുപോയ ബസ്സിനോടൊപ്പം നടന്നു ഡിപ്പോയിലെത്തി.

thiruvalla-ksrtc-swift-bus-breakdown-causes-traffic-delay

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories