വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി
Dec 6, 2025 02:25 PM | By Editor

വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി

പന്തളം : 32 ലക്ഷം രൂപ മുടക്കി മുട്ടാർ നീർച്ചാൽ വൃത്തിയാക്കിയപ്പോൾ പന്തളത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. വർഷങ്ങളായി മാലിന്യം നിറഞ്ഞുകിടക്കുന്ന നീർച്ചാലിൽ തെളിനീരൊഴുകുന്നത് കാണാമെന്നാഗ്രഹിച്ചവർ വൃത്തിയാക്കി ഒരുമാസം പിന്നിട്ടപ്പോൾ കണ്ടത് മാലിന്യം വീണ്ടും നിറഞ്ഞുതുടങ്ങിയ നീർച്ചാലിനെയാണ്.

പന്തളം ചന്തയോടുചേർന്ന സ്ഥലത്താണ് പച്ചക്കറിയും മത്സ്യ, മാംസവും ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടന്ന പോളയും പായലും നീക്കിയത് അതിലും വേഗത്തിൽ നിറയുകയും ചെയ്തു.

രണ്ട് പദ്ധതികളിലായി കുറുന്തോട്ടയം പാലം മുതൽ മുട്ടാർ പാലം വരെയും കടയ്ക്കാടു മുതൽ കുറുന്തോട്ടയം പാലംവരെയുമാണ് മാസങ്ങളോളം പണിപ്പെട്ട് വൃത്തിയാക്കിയത്. മൊത്തം 2961 മീറ്റർ നീളത്തിൽ മാലിന്യം വാരിമാറ്റി. മാലിന്യം നീക്കം ചെയ്തതിനുശേഷം പുറത്തുനിന്നും വീണ്ടും ഉപേക്ഷിക്കാതിരിക്കാനായി ജനവാസമേഖലകളിൽ മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലി കെട്ടാനുള്ള പദ്ധതി ഇതിനൊപ്പം ചേർത്തിരുന്നത് നടപ്പാക്കിയിട്ടില്ല. മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചാലിൽനിന്നും കരകയറ്റിയ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുൾപ്പെടെ 400 ടൺ മാലിന്യമാണ് ക്ലീൻകേരള കമ്പനിവഴി നീക്കംചെയ്തത്. നീർച്ചാൽ വൃത്തിയാക്കിയപ്പോൾ ചാലിലേക്ക് തുറന്നുവെച്ചിട്ടുള്ള ധാരാളം പൈപ്പുകൾ കണ്ടെത്തിയിരുന്നു.

muttar

Related Stories
മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ്  തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

Dec 6, 2025 02:11 PM

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ

മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ...

Read More >>
കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ ടീം

Dec 6, 2025 01:53 PM

കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ ടീം

കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ...

Read More >>
സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ

Dec 6, 2025 10:41 AM

സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ

സ്വ​ന്തം പേ​രി​നു നേ​രെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 35 ഓ​ളം...

Read More >>
സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ് നിർബന്ധം

Dec 5, 2025 11:56 AM

സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ് നിർബന്ധം

സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കൽ: 48 രാജ്യക്കാർക്ക് ടെസ്റ്റ് ഒഴിവാക്കി; ഇന്ത്യക്കാർക്ക് ടെസ്റ്റ്...

Read More >>
കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ് നമ്പറും

Dec 5, 2025 11:28 AM

കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ് നമ്പറും

കലക്ടർ എസ്.പ്രേം കൃഷ്ണന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും വാട്സാപ്...

Read More >>
ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

Dec 4, 2025 03:32 PM

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന്...

Read More >>
Top Stories