തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,
ജില്ലാ പഞ്ചായത്ത് വോട്ടെണ്ണല്‍ എന്നിവ ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രത്തില്‍ നടക്കും. നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളില്‍ നടക്കും.
ഒരു സ്ഥാനാര്‍ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണല്‍ മേശയുടെ എണ്ണത്തിന് തുല്ല്യമായ ആളുകളെ കൗണ്ടിംഗ് ഏജന്റുമാരായി
വരണാധികാരിക്ക് നോട്ടീസ് നല്കി നിയമിക്കാം. ഓരോ വാര്‍ഡിലും പോസ്റ്റല്‍ വോട്ട് ആദ്യം എണ്ണും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍
വരണാധികാരി ഫലം പ്രഖ്യാപിക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കലക്ടര്‍ എസ്. പ്രേം കൃഷ്ണന്. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ്
കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം.
വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി. ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
local-body-election-vote-counting-
