കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി
പത്തനംതിട്ട ∙ മതനിരപേക്ഷ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ വളർന്ന ദേശീയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി സന്ദേശം നൽകി കേക്ക് മുറിച്ചു.
പി.മോഹൻരാജ്, പഴകുളം മധു, എൻ.ഷൈലാജ്, എ.ഷംസുദീൻ, മാലേത്ത് സരളാദേവി, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, കെ.ജാസിംകുട്ടി, സിന്ധു അനിൽ, എസ്.വി.പ്രസന്നകുമാർ, സജി കൊട്ടയ്ക്കാട്, ജെറി മാത്യു സാം, ഡി.എൻ.ത്രിദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
congress-foundation-day-celebration
