ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിൽ
പത്തനംതിട്ട∙ ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി.ശങ്കർദാസിനെയും എൻ.വിജയകുമാറിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്ഐടി നോട്ടിസ് നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യഹർജി കൊല്ലം കോടതിയിൽ വിജയകുമാർ നൽകിയിരുന്നെങ്കിലും എസ്ഐടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
ഉദ്യോഗസ്ഥരാണ് സ്വർണപാളിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തിയിരുന്നതെന്നും ബോർഡ് അംഗമായ തനിക്ക് അതിൽ പങ്കില്ലെന്നുമാണ് വിജയകുമാർ മുൻപ് പറഞ്ഞിരുന്നത്. സിപിഎം നേതാവ് കൂടിയാണ് അറസ്റ്റിലായ വിജയകുമാർ. വിജയകുമാറിലേക്കും ശങ്കർദാസിലേക്കും അന്വേഷണം നീളുന്നില്ലെന്ന് കോടതി വിമർശിച്ചിരുന്നു.
sabarimala-gold-robbery-ex-board-member-n-vijayakumar-arrested
