എം.ജി. സോമൻ മലയാള ചലച്ചിത്രലോകത്തെ അണയാത്ത പ്രകാശഗോപുരമാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ
തിരുവല്ല : എം.ജി. സോമൻ മലയാള ചലച്ചിത്രലോകത്തെ അണയാത്ത പ്രകാശഗോപുരമാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടു.തപസ്യ തിരുവല്ല നഗർ സമിതിയുടെ എം.ജി.സോമൻ അനുസ്മരണം ‘സോമ ഗായത്രി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗർ സമിതി അധ്യക്ഷൻ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ അനുസ്മരണവും നടന്നു. തപസ്യ ജില്ലാ അധ്യക്ഷൻ ഡോ. അഹമ്മദ് കബീർ തുഞ്ചൻ അനുസ്മരണം നടത്തി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീശ്, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ, കെ. പ്രകാശ് ബാബു, കെ.ആർ. പ്രതാപചന്ദവർമ, എം.ജി.സോമന്റെ മകൾ സിന്ധു ഗിരീഷ്, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ വേണാട്ട്, തപസ്യ ഭാരവാഹികളായ ഡോ. ബി.ജി. ഗോകുലൻ, ഉണ്ണിക്കൃഷ്ണൻ വസുദേവം തുടങ്ങിയവർ പ്രസംഗിച്ചു.
M G SOMAN
