ഓട പണിഞ്ഞുകഴിയുമ്പോൾ മേൽമൂടികൂടി ഇടണമെന്ന് അറിയാത്തവരാണോ പണിയുന്നവരും പണിക്ക് നേതൃത്വം നൽകുന്നവരും

Jan 24, 2026 11:27 AM | By Editor

ഓട പണിഞ്ഞുകഴിയുമ്പോൾ മേൽമൂടികൂടി ഇടണമെന്ന് അറിയാത്തവരാണോ പണിയുന്നവരും പണിക്ക് നേതൃത്വം നൽകുന്നവരും

അടൂർ : അടൂർ നഗരസഭയ്ക്ക് എതിർവശം അടൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്തെ ഓട. ഇവിടെ മേൽമുടിയില്ലാത്ത അവസ്ഥയിലാണ്. ഓട നിർമിച്ചിട്ട് വർഷങ്ങളാകുന്നു. ഈ ഓടകാരണം വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വൺവേ ആയതിനാൽ മിക്കവാഹനങ്ങളും മറ്റു വാഹനങ്ങളെ ഇടതുവലതു വശങ്ങളിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് സാധാരണയാണ്. ഈ സമയം ഓടയോട് ചേർന്നാണ് ചിലവാഹനങ്ങൾ കടന്നുപോകുന്നത്. പലതവണ ഈ ഓടയിൽ വാഹനങ്ങൾ വീണിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. കൂടാതെ ഓടയ്ക്കു സമീപത്തുകൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാർ ശ്രദ്ധിച്ചുപോയില്ലെങ്കിൽ ഓടയിലേക്ക് വീഴുന്ന അവസ്ഥയാണ്. വാഹനങ്ങളിൽ വരുന്ന പരിചയമില്ലാത്തവർ നഗരസഭയ്ക്കു മുമ്പിലെത്തുമ്പോൾ പെട്ടെന്ന് റവന്യൂ ടവർ, പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് തിരിയാൻ ശ്രമിച്ചാൽ വാഹനത്തിന്റെ ഏതെങ്കിലും ഒരുചക്രം ഓടയിൽ വീഴും. ഓട നിർമിക്കുമ്പോഴേ മേൽമൂടി ഇടണം എന്ന വ്യവസ്ഥ പാലിക്കാത്തതാണ് ഇതിനൊക്കെ കാരണം.

adoor

Related Stories
ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു

Jan 24, 2026 01:12 PM

ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു

ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന്...

Read More >>
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി എസ്ഐടി

Jan 24, 2026 11:48 AM

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി എസ്ഐടി

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്, റിമാൻഡ് നീട്ടാൻ അപേക്ഷ നൽകി...

Jan 24, 2026 11:47 AM

വിലക്ക് ലംഘിച്ച്  മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരണം നടന്നുവന്ന പരാതി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ

Jan 24, 2026 11:01 AM

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരണം നടന്നുവന്ന പരാതി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരണം നടന്നുവന്ന പരാതി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ...

Read More >>
 കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ.

Jan 23, 2026 03:50 PM

കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ.

കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ....

Read More >>
നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികൾ നശിപ്പിച്ചയാൾ പിടിയിൽ

Jan 23, 2026 11:30 AM

നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികൾ നശിപ്പിച്ചയാൾ പിടിയിൽ

നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികൾ നശിപ്പിച്ചയാൾ...

Read More >>
Top Stories