ശബരിമല സ്വർണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയായ കെ.പി.ശങ്കരദാസ് മെഡിക്കൽ കോളജിൽ നിന്ന് ജയിലിലേക്ക്
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയായ കെ.പി.ശങ്കരദാസിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽനിന്നാണ് ശങ്കരദാസിനെ ജയിലിലേക്ക് മാറ്റിയത്. ജയിൽ ആശുപത്രിയിലെ സെല്ലിൽ അഡ്‍മിറ്റ് ചെയ്തു. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്.
അതേ സമയം, ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് ജാമ്യം അനുവദിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകി വിധിയായത്.
/kp-sankara-das-central-jail-devaswom-board-member
