ഞാലിക്കണ്ടം സ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു
കവിയൂർ : ഞാലിക്കണ്ടം ഗവ. ഹൈസ്‌കൂളിന് സമീപം പുരയിടത്തിന് തീപിടിച്ചു. അഞ്ചേക്കറോളംവരുന്ന പറമ്പിലെ പുല്ലും കാടുമാണ് കത്തിയത്. തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷസേനയത്തി കെടുത്തി. പറമ്പിന്റെ പകുതിയോളംഭാഗം കത്തുകയുണ്ടായി. വെള്ളിയാഴ്ച രാവിലെ 10.30-യാണ് സംഭവം. കവിയൂരിന്റെ വിവിധഭാഗങ്ങളിൽ ഏക്കറുകൾവരുന്ന പറമ്പുകൾ കൃഷിയില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്.
രണ്ടാഴ്ചമുന്നേ കവിയൂർ-നടയ്ക്കൽ പാതയിൽ വഴിയോരത്ത് വെച്ചിരുന്ന രണ്ട് മിനി എംസിഎഫുകൾ കത്തിയിരുന്നു. ഹരിതകർമസേന ശേഖരിച്ച വെച്ചിരുന്ന പ്ലാസ്റ്റിക്് ചാക്കുകളുടെ കൂമ്പാരം കത്തിയപ്പോൾ ഉയർന്ന വൻപുകയിൽ പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടു.
എംസിഎഫുകൾ നിറഞ്ഞ വേളയിൽ ഉപയോഗശൂന്യമായി കിടന്ന കടത്തിണ്ണികളിലും ഷെഡ്ഢുകളിലുമായി ചാക്കുകൾ കൊണ്ടിട്ടിരുന്നു. ഇവയ്ക്കും തീയിട്ടിരുന്നു. ചാമയ്ക്കലിൽ കട ഉൾപ്പെടയാണ് കത്തിച്ചുകളഞ്ഞത്. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല.
kaviyoor
