പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ്  ഓഫീസറോട്  മോശമായി പെരുമാറിയ വനം വകുപ്പ്  ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Feb 5, 2026 11:09 AM | By Editor

പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റാന്നി : പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റാന്നി ഡിവിഷൻ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ അശോകനെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം നേര്യമംഗലം സ്വദേശിയാണ് അശോകൻ .ബുധനാഴ്ച രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നൽകിയത്. പിന്നാലെ ഉച്ചയോടെ പോലീസ് അശോകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി .വനിതാ ഉദ്യോഗസ്ഥരുടെ പരാതി ആദ്യം ഫോറസ്റ്റ് സ്റ്റേഷനിൽ ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെന്ന ആക്ഷേപമുണ്ട്. എന്നാൽ ഉദ്യോഗസ്ഥയും ഭർത്താവും പരാതിയിൽ നിന്നും പിന്മാറില്ലെന്ന് കടുത്ത നിലപാടെടുത്തു, തുടർന്ന് പോലീസ് അശോകനെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ ,മോശം പെരുമാറ്റം എന്നിവയ്ക്ക് പുറമെ മറ്റു വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്ഷേപങ്ങളെ തുടർന്ന് വകുപ്പുതലനടപടി നേരിട്ടാണ് അശോക് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്.

deputy range forest officer arrested

Related Stories
ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

Feb 5, 2026 12:46 PM

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം

Feb 5, 2026 12:33 PM

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും...

Read More >>
ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി

Feb 5, 2026 12:11 PM

ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി

ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന്  ഉദ്ഘാടനം ചെയ്യും

Feb 5, 2026 11:40 AM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന് ഉദ്ഘാടനം ചെയ്യും

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന് ഉദ്ഘാടനം...

Read More >>
കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര  കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

Feb 3, 2026 03:20 PM

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം...

Read More >>
എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

Feb 3, 2026 03:05 PM

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക്...

Read More >>
Top Stories