പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി ഒഴിവ്
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേഴ്‌സിംഗ് ഓഫീസർ
തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന
അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം
ജൂൺ 10 രാവിലെ 10 ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ
ചേംബറിൽ അഭിമുഖം നടത്തും.
പ്രായപരിധി 40. യോഗ്യത ബി എസ് സി നേഴ്‌സിംഗ്, മൂന്ന് വർഷത്തെ
ജി എൻ എം ഡിപ്ലോമ / നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ,
നേഴ്‌സിംഗ് കൗൺസിൽ റിനുവൽ അപ്‌ഡേഷൻ.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗൺസിൽ
രജിസ്‌ട്രേഷൻ നിർബന്ധം.
ഫോൺ : 0468 2222364.
pathanamthitta general hospital

