ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി. മണിലാൽ ചുമതലയേറ്റു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
നേരത്തെ പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസർ, പി.ആർ.ഡി. റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേരള സംസ്ഥാന വനിതാ കമ്മിഷനിലും നോർക്കയിലും പബ്ലിക് റിലേഷൻസ് ഓഫീസറായും സി. മണിലാൽ പ്രവർത്തിച്ചിട്ടുണ്ട്.
PRDKerala
