അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Jun 24, 2026 10:42 AM | By Editor

അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കോയിപ്രം : അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റുചെയ്തു. വെള്ളിയറ അഞ്ചുപുരക്കൽ സ്വദേശി പ്ലാങ്കമൺ പുളിമൂട്ടിൽ പി.ആർ. രാജീവ് (33) ആണ് പിടിയിലായത്. ജൂൺ 21-ന് വൈകീട്ടാണ് സംഭവം.

പ്രതിയും അയൽവാസിയായ സുജിയും തമ്മിലുള്ള വഴിത്തർക്കത്തിന്റെ പേരിൽ സുജിയുടെ വീട്ടിൽ ഒരു പിച്ചാത്തിയുമായി എത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കടന്ന് സുജിയുടെ വയറിനും വലതുകൈയിലും കുത്തി. തടയാൻ ചെന്ന ബന്ധു സൈമണിനെ നെഞ്ചിലും ശരീരമാസകലവും കുത്തി. തുടർന്ന് പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ആക്രമിക്കാൻ ഉപയോഗിച്ച പിച്ചാത്തി പോലീസ് പിന്നീട് കണ്ടെടുത്തു.

എസ്.എച്ച്.ഒ. എം.ഉമേഷ്, എസ്.ഐ. മിഥുൻ അശോക്, എസ്.സി.പി.ഒ.മാരായ സുരേഷ്, അഭിലാഷ്, ഷബാന, സി.പി.ഒ.മാരായ പരശുറാം, അനന്തു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

arrest

Related Stories
ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

Jun 24, 2026 05:00 PM

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം; നിയമം ലംഘിച്ചാല്‍ കടുത്ത...

Read More >>
റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

Jun 24, 2026 03:26 PM

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി ലഭിക്കും

റേഷൻ മണ്ണെണ്ണ: ഈ മാസം ഒരു ലീറ്റർ കൂടി...

Read More >>
ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 17, 2026 10:40 AM

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം ചെയ്തു

ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ടയിൽ നടന്നു; അഡ്വ. അബിൻ വർക്കി എം എൽ എ ഉദ്ഘാടനം...

Read More >>
പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു

Jun 16, 2026 01:44 PM

പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു

പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ...

Read More >>
ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ

Jun 16, 2026 12:17 PM

ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ

ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

Read More >>
കൊടുമണ്ണിൽ ക്ഷേത്രവിളക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

Jun 16, 2026 10:23 AM

കൊടുമണ്ണിൽ ക്ഷേത്രവിളക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

കൊടുമണ്ണിൽ ക്ഷേത്രവിളക്കുകൾ മോഷ്ടിച്ച പ്രതി...

Read More >>
Top Stories