ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം
Aug 27, 2026 04:11 PM | By Editor

പത്തനംതിട്ട: ആറന്മുളയിൽ ഓഗസ്റ്റ് 30-ന് നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിനായി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി എത്തിച്ചേരുന്നു. ഇതേദിവസം തന്നെ ആറന്മുള എൻജിനീയറിങ് കോളേജിൽ വച്ച് നീറ്റ് (NEET) പരീക്ഷയും നടക്കുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനവും ജലമേളയും കണക്കിലെടുത്ത്, പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർത്ഥം ആറന്മുള പോലീസ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഗതാഗത നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു.

പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

കോളേജ് പ്രവേശനം: ആറന്മുള എൻജിനീയറിങ് കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 7 മണി മുതൽ തന്നെ കോളേജിനുള്ളിലേക്ക് പ്രവേശിക്കാവുന്നതാണ്.

പരീക്ഷാ സമയം: രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്.

രാവിലത്തെ ഗതാഗതം: വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി കോളേജിലേക്ക് പ്രവേശിക്കുന്ന പ്രഭാത സമയങ്ങളിൽ യാതൊരുവിധ ഗതാഗത നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷയ്ക്ക് ശേഷമുള്ള യാത്രാ ക്രമീകരണങ്ങൾ (പന്തളം ഭാഗത്തേക്ക്): പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (MC റോഡിലേക്ക്) യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ടവർ (കോഴഞ്ചേരി വഴി): കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി സഞ്ചരിച്ച് ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടക്കണം.

തുടർന്ന് കോഴഞ്ചേരി-തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തോട്ട് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകാം.

പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ടവർ (ഇലന്തൂർ/ഇലവുംതിട്ട വഴി): എൻജിനീയറിങ് കോളേജിൽ നിന്നും ആറന്മുള-പന്തളം റോഡിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കിടങ്ങന്നൂർ വഴി ഇലന്തൂരിലൂടെയോ ഇലവുംതിട്ടയിലൂടെയോ പത്തനംതിട്ടയിലേക്ക് പോകാവുന്നതാണ്.ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ: കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയ ശേഷം ചെങ്ങന്നൂരിലേക്ക് യാത്ര തുടരാം.

പൂർണ്ണ ഗതാഗത നിയന്ത്രണം:ആറന്മുള ഐക്കര ജംഗ്ഷനിലേക്കും, ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയുള്ള റോഡിലും പരിപൂർണ്ണ ഗതാഗത നിയന്ത്രണമായിരിക്കുമെന്ന് ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

പരീക്ഷാർത്ഥികളും ജലമേളയ്ക്ക് എത്തുന്നവരും പോലീസിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Aranmula

Related Stories
ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

Aug 25, 2026 10:43 AM

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ...

Read More >>
 72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

Aug 22, 2026 03:59 PM

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

Read More >>
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

Aug 22, 2026 02:06 PM

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്...

Read More >>
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

Aug 22, 2026 11:52 AM

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്...

Read More >>
മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

Aug 22, 2026 11:05 AM

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം...

Read More >>
ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

Aug 21, 2026 10:56 AM

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം...

Read More >>
Top Stories