കോയിപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനവും അശ്ലീല പരാമർശവും നടത്തിയ പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പുല്ലാട് തെറ്റുപാറ കോളനി സ്വദേശി
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ബൈക്കിലെത്തിയ പ്രതി അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. തുടർന്ന് കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം കോയിപ്പുറം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കോയിപ്രം വില്ലേജിൽ പുല്ലാട് പി ഓ യിൽ തെറ്റുപാറ കോളനി എന്ന സ്ഥലത്ത് വിഷ്ണു ഭവനം വീട്ടിൽ പി കെ ശശി മകൻ വിഷ്ണു കെ എസ് (വയസ്സ് 32) ആണ് കോയിപ്പുറം പോലീസിന്റെ പിടിയിലായത്..
കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടനടി അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ വേഗത്തിൽ തന്നെ വലയിലാക്കുകയുമായിരുന്നു. കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്‌കുമാർ, കോയിപ്പുറം എസ്.എച്ച്.ഒ അനൂബ് പി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്.സി.പി.ഒമാരായ അഭിലാഷ്, സുരേഷ്, വിപിൻരാജ്, സി.പി.ഒമാരായ മനൂപ്, രശ്മി എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
pathanamthitta










