കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ഡ്രഗ്‌സ് ഫ്രീ പത്തനംതിട്ട' കാമ്പയിൻ പത്തനംതിട്ടയിൽ ആരംഭിച്ചു .
പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ഡ്രഗ്‌സ് ഫ്രീ പത്തനംതിട്ട' കാമ്പയിൻ പത്തനംതിട്ടയിൽ ആരംഭിച്ചു .
ലഹരിമുക്ത പത്തനംതിട്ട ജില്ലാ ക്യാമ്പയൻ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ പി എസ് ഉദ്ഘാടനം ചെയ്തു . കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു .
രാജ്യത്തെ ആദ്യത്തെ ISO 10004:2018 സർട്ടിഫിക്കേഷൻ ലഭിച്ച പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിനും, രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ പി എസി നെയും മെമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറാർ കെ.എസ്സ്. അനിൽകുമാർ, പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, ഇസ്മായിൽ മൾബറി, തോമസ് മോഡി, കെ. സുരേഷ് ബാബു, വിനോദ് ചാണ്ടി,ലീനാ,നൗഷാദ് റോളക്സ്, സുരേഷ് ലാൽ, ജോഷ്വ ജോസ്, ജോർജ്ജ് വർഗീസ്, ജോജി ജോയി, സുബലക് ഷമി, രാജു പാലസ്, ചാക്കോ വി.ജെ, വർഗ്ഗീസ് കെ. നൈനാൻ തുടങ്ങിയവർ സംസാരിച്ചു.
Under the leadership of the Kerala Vyapari Vyavasayi Ekopana Samithi Pathanamthitta District Committee, the 'Drugs Free Pathanamthitta' campaign was launched in Pathanamthitta











