പരുമല:പരിശുദ്ധ പരുമല തിരുമേനിയുടെ 124 ആം ഓര്‍മ്മപ്പെരുന്നാള്‍ സുഗമമായി നടത്താന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. പെരുന്നാള്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ, സജി ചെറിയാന്‍ എം. എല്‍. എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്, തിരുവല്ല സബ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഐ.എ.എസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ആലപ്പുഴ എ.ഡി.എം പ്രേംജി, പത്തനംതിട്ട എസ് പി ആര്‍ ആനന്ദ്, പരുമല സെമിനാരി മാനേജര്‍ യാക്കോബ് റമ്പാന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്‍ പണിക്കര്‍, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്, പരുമല കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവല്ല, ആലപ്പുഴ മേഖലകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഗതാഗതം, സുരക്ഷ, ആരോഗ്യസംരക്ഷണം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, പൊതുമരാമത്ത്, അഗ്‌നിരക്ഷ, കെ.എസ്.ആര്‍.ടി.സി., തദ്ദേശസ്വയംഭരണം തുടങ്ങിയ മേഖലകളിലെ ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും പെരുന്നാള്‍ ദിവസങ്ങളില്‍ വകുപ്പുകള്‍ പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. തുടര്‍ യോഗങ്ങള്‍ ചേരുവാനും എല്ലാ വകുപ്പുകളും പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് പരമാവധി സഹകരണം ഉറപ്പാക്കുവാനും നിര്‍ദ്ദേശം നല്‍കി.
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെയാണ് ഈ വര്‍ഷത്തെ പരുമല പെരുന്നാള്‍.
parumala









