സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.

സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.
Mar 24, 2025 11:25 AM | By Editor


സ്‌കോട്‌ലന്റ് മലയാളി അസ്സോസിയേഷൻ 2025 -2026 നവ നേതൃത്ത്വം ചുമതലയേറ്റു.


പരിചയ സമ്പന്നരായ പഴയ തലമുറയ്ക്കും , വിദ്യാ സമ്പന്നരായ യുവ തലമുറയ്ക്കും പ്രാതിനിധ്യവും നല്‍കിക്കൊണ്ട്, കഴിഞ്ഞ 15 വർഷങ്ങളായി സ്‌കോട്‌ലന്‍ഡ് മലയാളികളുടെ ഇടയിൽ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്‌കോട്‌ലന്‍ഡ് മലയാളി അസ്സോസിയേഷന്‍, 2025- 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


ഡോ. ലിബു മഞ്ചക്കൽ (പ്രസിഡന്റ്), സിന്റോ പാപ്പച്ചൻ(സെക്രട്ടറി) , സോമരാജന്‍ നാരായണന്‍ (ട്രെഷറർ ) ,തോമസ് പറമ്പില്‍ (ജനറൽ കൺവീനർ) , അനീഷ് തോമസ് (വൈസ് പ്രസിഡന്റ്) ,ഉദയ ഓ.ക്കേ ( വൈസ് പ്രസിഡന്റ്) , അമര്‍നാഥ് ടി.എസ് ( PRO & I T) ,മുഹമ്മദ് ആസിഫ്(സ്പോർട്സ് കോ-ഓർഡിനേറ്റർ) , നോബിൻ പെരുംപള്ളി ജോൺ & ശ്രുതി തുളസിധരൻ( ആർട്സ് കോ-ഓര്‍ഡിനേറ്റർസ് ) ,അരുൺ ദേവസ്സിക്കുട്ടി (ജോയിന്റ് സെക്രട്ടറി) ,ഡെലീന ഡേവിസ്( ജോയിന്റ് സെക്രട്ടറി) ,അതുല്‍ കുരിയൻ (ഒഫീഷ്യൽ അഡ്വൈസർ) , ദീപു മോഹൻ (ഫുഡ് കോ-ഓര്‍ഡിനേറ്റർ) ,എബ്രഹാം മാത്യു (ഫിനാൻഷ്യൽ അഡ്വൈസർ) ,സഫീർ അഹമ്മദ് ( ലീഗൽ അഡ്വൈസർ) , സത്യാ (യൂണിവേഴ്സിറ്റി കോ - ഓർഡിനേറ്റർ ) , സുബിത് ജയകുമാർ (യൂത്ത് കോ-ഓര്‍ഡിനേറ്റർ), യുക്മ പ്രതിനിധികള്‍ സണ്ണി ഡാനിയേൽ (ഡയറക്ടർ) ഹാരിസ് കുന്നില്‍ (ഡയറക്ടർ)


സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ,സാഹിത്യ,വിദ്യാഭ്യാസ രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളാണ് എസ്. എം. എ. യുടെ പുതിയ നേതൃനിരയിലേക്ക് കടന്നുവന്നിരിക്കുന്നത്.


മുൻകാലങ്ങളിൽ തുടങ്ങിവച്ച കർമപദ്ധതികൾ തുടരുന്നതിനോടൊപ്പം അംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത,കേരളീയ-സാംസ്‌കാരിക പൈതൃകം, കായികമാനസിക ക്ഷമത, കലാ-കായിക-സാഹിത്യ തലങ്ങളിൽ അവസരങ്ങൾ ഒരുക്കുകയും , പോത്സാഹിപ്പികുകയും ചെയ്യുകയും, കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും, ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള സെമിനാറുകളും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും എന്ന് പ്രസിഡന്റ്‌ ഡോ. ലിബു മഞ്ചക്കൽ അറിയിച്ചു.


മാർച്ച് മാസം മാതൃ ദിനത്തോടനുബന്ധിച്ചു, അമ്മമാർക്കും കുട്ടികള്‍ക്കും വേണ്ടി ഒരു മൽസരവും, ഈ വർഷത്തെ ഈസ്റ്റർ -വിഷു -ഈദ് - സംയുക്ത ആഘോഷം 2025 ഏപ്രിൽ 26 നും, ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി All UK Cricket Tournament May 18 & 25 തിയതികളിൽ സംഘടിപ്പിക്കുന്നു .


ഈ പരിപാടികളിലേക്ക് എല്ലാ സ്കോട്ലൻഡ് മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പുതിയ ഭാരവാഹികൾ അറിയിച്ചു.

scotlande malayalyee association

Related Stories
ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്

Oct 22, 2025 12:58 PM

ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്

ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള കുഴികൾ ;വീണാൽ ദൂരെ എങ്ങും പോകണ്ട; അടുത്ത് ഹോസ്പിറ്റലും ഉണ്ട്...

Read More >>
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​  കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

Sep 30, 2025 01:24 PM

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി-​മെ​ഡി​ക്ക​ൽ​ കോളജിലേക്ക്കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വ​ന്ന​തോ​ടെ ളാ​ക്കൂ​ർ നി​വാ​സി​ക​ൾ...

Read More >>
സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല

Jul 30, 2025 11:27 AM

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ...

Read More >>
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

Jul 22, 2025 10:38 AM

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ...

Read More >>
മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

Feb 6, 2025 11:05 AM

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം...

Read More >>
ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

Jan 10, 2025 12:31 PM

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ...

Read More >>
Top Stories