ഗവി കാണാൻ പോകുന്നവരുടെ മനസ്സ് മടിപ്പിക്കുന്ന ഒരു കാഴ്ചയാണിത്

ഗവി കാണാൻ പോകുന്നവരുടെ മനസ്സ് മടിപ്പിക്കുന്ന ഒരു കാഴ്ചയാണിത്
Oct 16, 2025 02:51 PM | By Editor

ഗവി കാണാൻ പോകുന്നവരുടെ മനസ്സ് മടിപ്പിക്കുന്ന ഒരു കാഴ്ചയാണിത്


ഗവി :ഗവിയിലെ വനത്തിലൂടെ യാത്ര ചെയ്താൽ കാണുന്ന കാഴ്ച മനസ് മടുപ്പിക്കുന്ന പ്ലാസ്റ്റിക്കും ഭക്ഷണത്തിൻ്റെ വേസ്റ്റുമാണെന്ന് വ്യാപക പരാതി.

മനോഹരമായ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ എവിടെ നോക്കിയാലും പ്ലാസ്റ്റിക്കും വേസ്റ്റും ആണ് , പുറത്തുനിന്നും ഭക്ഷണം കൊണ്ടുവന്നു കഴിച്ചശേഷം ഇവിടെ ഉപേക്ഷിച്ചതാണ് ഈ കാണുന്ന പ്ലാസ്റ്റിക്കും ഭക്ഷണങ്ങളുടെ വേസ്റ്റും.

ഇത് വന്യമൃഗങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പരിസ്ഥിതിക്കും ഇത് ദോഷം ചെയ്യുന്നുണ്ട്. പലതവണ ഇത് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴും അതിന് കഴിയാത്ത അവസ്ഥയാണ് . മാലിന്യ നിർമ്മാർജ്ജനത്തിന് ലക്ഷങ്ങൾ സർക്കാർ ചിലവഴിക്കുമ്പോഴും പരിസ്ഥിതി സംരക്ഷിത മേഖലയിലാണ് പ്ലാസ്റ്റിക്കിൻ്റെ കൂമ്പാരം .

പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്ന വന്യ മൃഗങ്ങൾ മരണപ്പെട്ട സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.

ശ്വചിത്വ മിഷനും, തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാറില്ല.

പാഴ്സൽ ഫുഡാണ് വനത്തിലെ റോഡിലും, വനത്തിനുള്ളിലും പ്ലാസ്റ്റിക്കും, വേസ്റ്റും കുന്നു കൂടാൻ ഇടയാക്കിയത്.

ടിക്കറ്റ് കൗണ്ടിൽ നിന്നും പാസ് എടുക്കുമ്പോൾ അതിൻറെ പിന്നിൽ പ്രത്യേകം പറയുന്നുണ്ട് പ്ലാസ്റ്റിക് കൊണ്ടുപോകാൻ പാടില്ല എന്നുള്ളത് എന്നാൽ പലരും പ്ലാസ്റ്റിക്ക് കുപ്പികളും, പുറത്തുനിന്നുള്ള ഭക്ഷണവും വാങ്ങിക്കൊണ്ടുപോകുന്നതാണ് ഇതിന് കാരണം.

പുറത്തുനിന്നുള്ള ഭക്ഷണം ഇങ്ങനെ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനായി വനം വകുപ്പ് കക്കി ഡാമിനടുത്ത് ഭക്ഷണത്തിനുവേണ്ടി പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തു. എന്നാൽ പുറത്തു നിന്നുള്ള ചിലർ ഭക്ഷണസാധനം സഞ്ചാരികളുടെ മേൽ അടിച്ചേൽപ്പിച്ച് വിടുകയാണ്. ഇത് വനം വകുപ്പും, ശ്വചിത്വ മിഷന്യം നിയന്ത്രിച്ചാൽ വനത്തിലെ കുന്നു കൂടുന്ന മാലിന്യം ഒഴിവാക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

സഞ്ചാരികൾ ഇത് വാങ്ങി കൊണ്ടുപോകുമ്പോൾ വഴിയിലിരുന്ന് കഴിക്കുകയും, എന്നിട്ട് വേസ്റ്റ് വഴിയിലോ വനത്തിലോ ബാക്കി വരുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നു.

പലരും വേസ്റ്റ് കൊണ്ട് ഇട്ടിട്ടുള്ളത് കൊണ്ട് ഇത് കഴിക്കാനായി വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങിവരുന്നതും പതിവാണ് .

ഉപ്പ് ചേർന്ന് ഭക്ഷണം ആയതുകൊണ്ട് തന്നെ മൃഗങ്ങൾക്ക് ഇതിനോട് താല്പര്യം കൂടുതലാണ്.

പുറത്തുനിന്നുള്ള ഭക്ഷണവും പ്ലാസ്റ്റിക്കും നിരോധിക്കണം എന്നുള്ളത് നേരത്തെ മുതൽ ഉയർന്ന ആവശ്യമാണ്. പലതവണ ഗവിയിലും ഗവിക്ക് പുറത്തും ഇതിനെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുത്തതാണ്. എന്നാൽ ഇതൊന്നും ചെവി കൊള്ളത്തില്ല. റോഡിൽ മാലിന്യം ഇടുന്നതും, വനത്തിൽ മാലിന്യം ഇടുന്നതും ഇപ്പോൾ കടുത്ത ശിക്ഷയാണ്.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാടും, നടപടിയുമാണ് കൈക്കൊണ്ടിട്ടുള്ളത്.

മാലിന്യം ഇടുന്നതിൻ്റെ ഫോട്ടോ എടുത്ത് അയച്ചാൽ മാലിന്യം ഇട്ടയാൾക്ക് പിഴയും ലഭിക്കും. പലയിടത്തും ക്യാമറ ഇല്ലാത്തതാണ് ഇങ്ങനെ ചെയ്യാൻ കാരണം .

എന്നാൽ വനംവകുപ്പിന്റെയും ഇലക്ട്രിസിറ്റി ബോർഡിൻ്റെയും ഡാമുകൾക്ക് സമീപം ക്യാമറകൾ ഉണ്ട്.

പ്ലാസ്റ്റിക്കിൽ ഭക്ഷണസാധനങ്ങൾ കൊടുക്കാൻ പാടില്ല എന്ന് കർശനമായി അടുത്തകാലത്തും വനംവകുപ്പ് വിലക്കിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പിൽ വരുന്നുമില്ല.

വനത്തിലേക്ക് വേസ്റ്റ് ഇടുന്നത് പിടികൂടിയാൽ കടുത്ത ശിക്ഷയാണ് വരുന്നത് 5000 മുതൽ അൻപതിനായിരം രൂപ വരെയാണ് ഈടാക്കുന്നത്.

മിക്ക ദിവസവും മൂഴിയാർ ഡാം മുതൽ കൊച്ചു പമ്പ വരെ റോഡ് അരികിൽ വ്യാപകമായ രീതിയിലാണ് ഭക്ഷണം കഴിച്ചിട്ട് വേസ്റ്റ് നിക്ഷേപിക്കുന്നത് കാണുന്നത്. പുറത്തുനിന്നുള്ള ഭക്ഷണവും പ്ലാസ്റ്റിക്കും കർശനമായി ഗവി പോലെയുള്ള പരിസ്ഥിതി ലോലമായ സ്ഥലത്ത് വിലക്കണം എന്നുള്ളത് നേരത്തെ മുതലുള്ള ആവശ്യമാണ്

gavi-ecotourism-plastic-waste

Related Stories
ഈ വർഷംമാത്രം അൻപതിൽപ്പരം അപകടങ്ങൾ എന്നിട്ടും സുരക്ഷയില്ല

Nov 18, 2025 12:31 PM

ഈ വർഷംമാത്രം അൻപതിൽപ്പരം അപകടങ്ങൾ എന്നിട്ടും സുരക്ഷയില്ല

ഈ വർഷംമാത്രം അൻപതിൽപ്പരം അപകടങ്ങൾ എന്നിട്ടും...

Read More >>
മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

Nov 17, 2025 03:41 PM

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും...

Read More >>
പ്രാർത്ഥനാവാരം വൈ ഡബ്ലു സി എ

Nov 17, 2025 03:14 PM

പ്രാർത്ഥനാവാരം വൈ ഡബ്ലു സി എ

പ്രാർത്ഥനാവാരം വൈ ഡബ്ലു സി എ...

Read More >>
മണ്ഡലകാലത്തെ  റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം

Nov 17, 2025 02:43 PM

മണ്ഡലകാലത്തെ റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം

മണ്ഡലകാലത്തെ റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക്...

Read More >>
ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല

Nov 17, 2025 01:38 PM

ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല

ശ​ബ​രി​മ​ല ബേ​സ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...

Read More >>
തീർഥാടകർക്കു വേണ്ടി തീർഥാടകരാൽ നടത്തപ്പെടുന്ന സംവിധാനമാക്കി ദേവസ്വം ബോർഡിനെ മാറ്റും: ജയകുമാർ

Nov 17, 2025 12:16 PM

തീർഥാടകർക്കു വേണ്ടി തീർഥാടകരാൽ നടത്തപ്പെടുന്ന സംവിധാനമാക്കി ദേവസ്വം ബോർഡിനെ മാറ്റും: ജയകുമാർ

തീർഥാടകർക്കു വേണ്ടി തീർഥാടകരാൽ നടത്തപ്പെടുന്ന സംവിധാനമാക്കി ദേവസ്വം ബോർഡിനെ മാറ്റും: ജയകുമാർ...

Read More >>
Top Stories