പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ് കോൾ

പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ് കോൾ
Nov 7, 2025 10:54 AM | By Editor

പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും.വരുന്നു, സ്കിൽ അറ്റ് കോൾ

പത്തനംതിട്ട: പ്ലമ്പറായും ഇലക്ട്രീഷ്യനായും ഇനി കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും. കുടുംബശ്രീയും വിജ്ഞാന കേരളവും കൈകോർത്തുള്ള പുതിയപദ്ധതിയായ ‘സ്കിൽ അറ്റ് കോൾ’ വഴിയാണ് വനിതകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇലക്ട്രീഷ്യൻ, പ്ലമ്പർ, പെയിന്റർ, ഗാർഡനിങ്, ലാൻഡ് സ്കേപ്പിങ്, ലോൺട്രി, അയണിങ് സർവീസ്, മൊബൈൽ കാർവാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി-പരിപാലന (റിപ്പയർ ആൻഡ് മെയിന്റനൻസ്) സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. നിലവിൽ സ്വകാര്യ മേഖലയിൽ ഇത്തരത്തിൽ ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

പദ്ധതിയിൽ സംരംഭവ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് താത്പര്യമുള്ള അംഗങ്ങളെ അയൽക്കൂട്ടങ്ങളിൽനിന്നും ഓക്സിലറി ഗ്രൂപ്പിൽനിന്നും തിരഞ്ഞെടുക്കും. ഐടിഐ, പോളിടെക്നിക് ട്രേഡുകൾ പഠിച്ച സ്ത്രീകളെയാണ് പ്രധാനമായും അംഗങ്ങളായി തിരഞ്ഞെടുക്കുക. ഇവരുടെ സംരംഭക രജിസ്ട്രേഷൻ സിഡിഎസ് തലത്തിൽ പൂർത്തിയാക്കും.

ബ്ലോക്ക് തലത്തിൽ സംരംഭങ്ങളെ ബന്ധിപ്പിക്കുന്നത് മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ (എംഇആർസി) വഴിയാണ്. സംരംഭങ്ങൾക്ക് ആവശ്യമായ വായ്പയും പിന്തുണയും നൽകുന്നത് എംഇആർസിയാണ്. ഇതുവഴിയാകും സ്കിൽ അറ്റ് കോൾ പദ്ധതിയുടെ നടത്തിപ്പ്. ജില്ലയിൽ ഒരു കോൾ സെന്റർ ഉണ്ടാകും. അവിടേക്കുവരുന്ന കോളുകൾ എംഇആർസികൾക്കും സിഡിഎസിനും കൈമാറിയാണ് സേവനം ആവശ്യമായ ആളുകളിലേക്ക് അംഗങ്ങൾ എത്തുക. ജോലിയ്ക്ക് ഈടാക്കുന്ന തുക അംഗങ്ങളുടെ കൈവശമോ എംഇആർസിയിലോ അടയ്ക്കാം.

കുടുംബശ്രീയുടെ നൈപുണ്യ പരിശീലനത്തിൽ ഉൾപ്പെടുത്തി അംഗങ്ങൾക്കുള്ള പരിശീലനം നവംബർ, ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കും. ലാൻഡ് സ്കേപ്പിങ്, ഇവന്റ് മാനേജ്മെന്റ്, ഗാർഡനിങ് എന്നിവ ബ്ലോക്ക് തലത്തിലാണ് നടപ്പാക്കുക. സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിന് 75 ശതമാനം സബ്സിഡിയിൽ അഞ്ച് ലക്ഷം രൂപ വരെ ലോൺ അനുവദിക്കും. സംസ്ഥാനതലത്തിൽ പത്തനംതിട്ടയിലാണ് സ്കിൽ അറ്റ് കോൾ പദ്ധതി പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്നത്.

kudumbashree-skill-at-call-project-women-plumbers-electricians-kerala-employment

Related Stories
പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

Nov 7, 2025 11:36 AM

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്

പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ​ർ​വെ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ല ക​ല​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ്...

Read More >>
സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു

Nov 6, 2025 11:54 AM

സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ പൊളിച്ചു

സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതർ...

Read More >>
  മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു; ബൈക്കോടിച്ച 14 വയസ്സുകാരന്  ഗുരുതരപരുക്ക്

Nov 6, 2025 11:06 AM

മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു; ബൈക്കോടിച്ച 14 വയസ്സുകാരന് ഗുരുതരപരുക്ക്

മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു; ബൈക്കോടിച്ച 14 വയസ്സുകാരന് ...

Read More >>
സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ  ഇപ്പോൾ അപേക്ഷിക്കാം.

Nov 5, 2025 01:23 PM

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ അപേക്ഷിക്കാം.

സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇ- ഗ്രാന്റ്സ് പോർട്ടലിൽ ഇപ്പോൾ...

Read More >>
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Nov 5, 2025 11:35 AM

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories