വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ സ്വപ്നം മരണത്തിനു ശേഷം പൂവണിഞ്ഞു: വിദ്യാഭ്യാസ വകുപ്പ് വെച്ച് നല്‍കുന്ന വീടിൻ്റെ താക്കോല്‍ ദാനം ഇന്ന്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി. മിഥുൻ്റെ കുടുംബത്തിന് ഇന്ന് മന്ത്രി വി ശിവൻകുട്ടി താക്കോൽ കൈമാറും.
സ്‌കൂള്‍ കെട്ടിടത്തിന് സമീപത്ത് വലിച്ച വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുൻ ദാരുണമായി മരിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവൻ്റെ ആഗ്രഹമാണ്, ഒരു വീട് നിര്‍മ്മിക്കുക എന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സാണ് മിഥുൻ്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.
1000 സ്‌ക്വയര്‍ ഫീറ്റില്‍ ആറു മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. തന്റെ കുടിലിന്റെ ചുമരില്‍ സ്വപ്നവീടിന്റെ ചിത്രം മിഥുന്‍ നേരത്തെ വരച്ചിരുന്നു. ആ വീടാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
kollam-thevalakkara-boys-high-school-electrocution-case-education-department-hands-over-new-house-to-mithuns-family
