ഭാഷാദ്ധ്യാപകനും പരിശീലകനുമായ ബിനു കെ.സാമിന് ആചാര്യശ്രേഷ്ഠ പുരസ്കാരം
മേക്കൊഴൂർ മാർത്തോമ ഹൈസ്കൂൾ സുവർണ്ണജൂബിലിയോടനുബന്ധിച്ച്, സാമൂഹിക-സാംസ്കാരിക-ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ ശ്രദ്ധേയരായ സംസ്ഥാനത്തെ അധ്യാപകർക്ക് ഏർപ്പെടുത്തിയ ആചാര്യശ്രേഷ്ഠ പുരസ്കാരം പത്തനംതിട്ട സെന്റ് മേരീസ് ഹൈ സ്കൂൾ ഭാഷാധ്യാപകനും രാജ്യാന്തര പരിശീലകനുമായ ബിനു കെ.സാമിന്. ഭാഷയിലെ തെറ്റും ശരിയും പറയുന്ന പംക്തിയായ പതിരും കതിരിലൂടെ ശ്രദ്ധേയനായ ബിനു കെ.സാം സംസ്ഥാന പാഠപുസ്തക സമിതിയംഗവും, എൻ.സി.ഇ.ആർ.ടി യുടെ ആർട്ട് ഇന്റഗ്രേറ്റഡ് ലേണിംഗ് സ്റ്റേറ്റ് മാസ്റ്റർ ട്രെയിറുമാണ്. തേക്കുതോട് സ്വദേശിയായ ഇദ്ദേഹം മികച്ച രക്തദാതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാര ജേതാവ് കൂടിയാണ്. ഭാഷ കളിച്ചു പഠിക്കാനായി ബിനു കെ. സാം തയ്യാറാക്കിയ അക്ഷരച്ചീട്ടും അക്ഷരക്കളിയും ഏറെ ശ്രദ്ധ നേടിയവയാണ്.
മേക്കൊഴൂർ മാർത്തോമ ഹൈസ്കൂൾ സുവർണ്ണജൂബിലി സമാപനത്തിൽ സ്കൂൾ മാനേജർ റവ.ബി. മാത്യു, ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. എന്നിവർ ചേർന്ന് പുരസ്കാരം കൈമാറി.
aacharya sreshta puraskaram
