സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. മൃതശരീരം രാവിലെ 10 മണിക്ക് കോറമംഗലയിലെ സഹോദരന്റെ വീട്ടിലെത്തിച്ചു . അതിനടുത്തുള്ള ദേവാലയത്തിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ മരണത്തിൽ പൊലീസ് കേസടുത്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെ വീട്ടിലേക്ക് എത്തിച്ചത്. . ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടിൽ പൊതുദർശനം ഉണ്ടാകും.
ഇ ഡി റെയ്ഡിനിടെ ഇന്നലെയായിരുന്നു സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. ബെംഗളൂരു അശോക് നഗറിലെ ഹൊസൂർ റോഡിലെ ഓഫിസിൽ ആയിരുന്നു സംഭവം. മരണത്തിൽ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജി ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.
/confident-group-founder-cj-roy-funeral-today-bengaluru
