പമ്പ മലിനമാക്കുന്നത് തടയാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി

പമ്പ മലിനമാക്കുന്നത് തടയാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി
Nov 19, 2026 04:21 PM | By Editor


പമ്പ മലിനമാക്കുന്നത് തടയാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി


ശബരിമല തീർഥാടകർ പമ്പാ നദിയിൽ വസ്ത്രങ്ങളും മറ്റു മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. തീർഥാടകർ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും പമ്പയുടെ ശുചിത്വം പാലിക്കണമെന്ന സന്ദേശം വിവിധ ഭാഷകളിൽ നിശ്ചിത ഇടവേളകളിൽ കേൾപ്പിക്കണം. ഇതിനായി റെക്കോർഡ് ചെയ്ത ഓഡിയോ കെഎസ്ആർടിസിക്കു ദേവസ്വം ബോർഡ് കൈമാറണമെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.


പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ, കൃത്രിമ കുങ്കുമം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സന്ദേശങ്ങളിൽ ഉൾപ്പെടുത്തണം. എരുമേലി ദേവസ്വം ബോർഡ് പാർക്കിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും പാർക്കിങ് നിരക്കും സമയപരിധിയും വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ശുചിത്വവും സുഗമമായ സൗകര്യങ്ങളും ഉറപ്പാക്കണം. എരുമേലി വലിയതോട്ടിൽ മാലിന്യങ്ങൾ തള്ളുന്നത് തടയണം. പമ്പയിൽ 50 മീറ്റർ ഇടവിട്ട് ബിന്നുകളും സിസിടിവി ക്യാമറകളും സ്പീക്കറുകളും സ്ഥാപിക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.


High Court issues strict directives to prevent Pamba river pollution

Related Stories
ശബരിമലയിലെ പ്രധാനപ്പെട്ട പ്രസാദങ്ങളായ അപ്പവും അരവണയും ഇനി മുതൽ ക്യൂ നില്‍ക്കാതെ വാങ്ങാം

Nov 18, 2026 04:02 PM

ശബരിമലയിലെ പ്രധാനപ്പെട്ട പ്രസാദങ്ങളായ അപ്പവും അരവണയും ഇനി മുതൽ ക്യൂ നില്‍ക്കാതെ വാങ്ങാം

ശബരിമലയിലെ പ്രധാനപ്പെട്ട പ്രസാദങ്ങളായ അപ്പവും അരവണയും ഇനി മുതൽ ക്യൂ നില്‍ക്കാതെ...

Read More >>
അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ  പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ;  മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

Jan 24, 2026 11:17 AM

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം...

Read More >>
ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

Jan 16, 2026 03:45 PM

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി...

Read More >>
മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

Jan 12, 2026 02:35 PM

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​...

Read More >>
ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

Jan 10, 2026 12:24 PM

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ...

Read More >>
തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

Jan 6, 2026 11:43 AM

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി...

Read More >>
Top Stories