കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.
Nov 20, 2026 01:30 PM | By Editor

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.


പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓടയുടെ സ്ലാബുകൾ തകർന്നതോടെ കോന്നി – പൂങ്കാവ് റോഡ് യാത്രക്കാർക്ക് വൻ അപകടക്കെണിയായി മാറുന്നു. ഭാരവുമായി എത്തിയ ടിപ്പർ ലോറിയുടെ പിൻചക്രങ്ങൾ സ്ലാബ് തകർത്ത് ഓടയിലേക്ക് താഴ്ന്നതോടെയാണ് പ്രദേശത്തെ ശോച്യാവസ്ഥ വീണ്ടും ചർച്ചയാകുന്നത്.



കോന്നിയിൽ നിന്ന് ചന്ദനപ്പള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടത്തിൽപ്പെട്ടത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. എതിർദിശയിൽ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി ലോറി ഒരു വശത്തേക്ക് ഒതുക്കിയപ്പോഴാണ് കാലപ്പഴക്കം ചെന്ന സ്ലാബുകൾ തകർന്ന് പിൻചക്രങ്ങൾ ഓടയിലേക്ക് താഴ്ന്നത്.


കോന്നി – ചന്ദനപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും റോഡരികിലെ ഓടകളുടെ പല സ്ലാബുകളും തകർന്ന നിലയിലാണ്. നിരവധി രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന താലൂക്ക് ആശുപത്രിക്ക് മുന്നിൽ തന്നെ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത സ്ലാബുകളുള്ളത് കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

രാത്രികാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും ഇവിടെ അപകടങ്ങൾ പതിവാകുകയാണ്. വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ തകർന്നതും ഇളകിമാറിയതുമായ സ്ലാബുകൾ അടിയന്തിരമായി പുനർനിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന ഈ തകർന്ന സ്ലാബുകൾ എത്രയും വേഗം മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


Death trap in front of Konni Taluk Hospital; tipper lorry sinks as drain slab collapses.

Related Stories
ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

Nov 20, 2026 11:54 AM

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം...

Read More >>
ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

Nov 19, 2026 12:20 PM

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും...

Read More >>
കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം;  തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Nov 19, 2026 11:09 AM

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന്...

Read More >>
അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ തൂങ്ങിമരിച്ചു

Nov 18, 2026 12:11 PM

അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ തൂങ്ങിമരിച്ചു

അടൂരിൽ ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ...

Read More >>
റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ് ശ്രദ്ധേയമായി

Nov 18, 2026 11:22 AM

റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ് ശ്രദ്ധേയമായി

റോഡ് സുരക്ഷാപാഠങ്ങളുമായി വിദ്യാർഥികൾ; ചെന്നീർക്കരയിൽ 'സ്വപ്നച്ചിറകുകൾ' ക്യാമ്പ്...

Read More >>
ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

Nov 17, 2026 04:31 PM

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന്...

Read More >>
Top Stories