25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ
Apr 18, 2026 11:30 AM | By Editor

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

കല്ലൂപ്പാറ ∙ അടഞ്ഞുകിടന്നിരുന്ന വീട്ടിൽനിന്നു 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. പുതുശേരി പന്നിക്കോട്ട് മോൻ പി. കുര്യാക്കോസിനെയാണ് (41) കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്സിന്റെ വീട്ടിലെ അലമാരയിൽനിന്ന് സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണു മോഷ്ടിച്ചത്.

വീടിന്റെ മേൽക്കൂരയിലെ തടിയുടെ മച്ച് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മോഷണം നടക്കുന്ന സമയത്ത് ഷാജിയും ഭാര്യയും കുവൈത്തിലായിരുന്നു. ചങ്ങനാശേരിയിൽ പഠനം നടത്തുന്ന ഷാജിയുടെ മക്കൾ കഴിഞ്ഞമാസം 19ന് നാലുമണിയോടെ വീട്ടിൽ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണത്തെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മോഷണംനടന്ന വീട്ടിൽനിന്നു 300 മീറ്റർ അകലെയുള്ള പ്രതിയുടെ വീടിന്റെ അടുത്തേക്കു പൊലീസ് നായ മണം പിടിച്ചെത്തി.

എന്നാൽ, കൂടുതൽ സൂചനകൾ ഒന്നും ലഭ്യമായിരുന്നില്ല. സ്വർണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു. പ്രതിയെ തെളിവെടുപ്പിനായി ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു. സ്വർണം കവർന്നശേഷം ഉപേക്ഷിച്ച ലോക്കർ മണിമലയാറ്റിലെ കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. പത്തനംതിട്ടയിൽനിന്ന് എത്തിയ സ്കൂബ ടീമാണ് മണിമലയാറ്റിൽനിന്ന് ലോക്കർ മുങ്ങിയെടുത്തത്.

kallooppara-gold-theft-arrest

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories