കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും
Jul 7, 2026 05:05 PM | By Editor

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

തിരുവനന്തപുരം: കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ

ഇ-നിരീക്ഷണം ഊർജിതമാക്കുന്നു. ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും.

അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അധികൃതർ പറഞ്ഞു.

ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പായില്ല.

ചില റേഷൻകടക്കാർ ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്റെ മുഴുവൻ തുകയും അടയ്ക്കാറില്ലെന്നാണ് സർക്കാരിനു ലഭിച്ച പരാതി. അളവിലുള്ള വ്യത്യാസവും ചില ഘട്ടങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമൊക്കെ ശ്രദ്ധയിൽപ്പെട്ടു.

കേന്ദ്രസർക്കാരാവട്ടെ, റേഷൻവിതരണത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ തുടർച്ചയായി നിർദേശങ്ങളും പുറപ്പെടുവിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇ-നിരീക്ഷണ പദ്ധതി.

kerala-ration-shop-digitalization-e-weighing-scales

Related Stories
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 1, 2026 04:03 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്...

Read More >>
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

Sep 28, 2026 03:28 PM

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത...

Read More >>
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
Top Stories