ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം
Sep 3, 2026 08:32 PM | By Editor

പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അവധി ഒഴിവാക്കി സ്കൂൾ പ്രവർത്തിപ്പിക്കാനുള്ള ചെന്നീർക്കര കേന്ദ്രീയ വിദ്യാലയ (KV) അധികൃതരുടെ തീരുമാനത്തിനെതിരെ രക്ഷിതാക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. മഴയെ തുടർന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ നികത്താനാണ് നാളെ ക്ലാസ് നടത്തുന്നത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും ശോഭായാത്രകളുടെയും ഭാഗമായി ഉച്ചയ്ക്ക് ശേഷം റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സ്വകാര്യ ബസുകളെയും ട്രാവലറുകളെയും ആശ്രയിച്ച് സ്കൂളിലെത്തുന്ന കുട്ടികൾ തിരികെ എങ്ങനെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. എല്ലാ വർഷവും കൃത്യമായി പൊതുഅവധി നൽകിയിരുന്ന ദിനമാണിത്. സാധാരണയായി ശനിയാഴ്ചകളിൽ ഉൾപ്പെടെ ക്ലാസുകളുള്ള സ്കൂളിൽ, മഴയുടെ പേര് പറഞ്ഞ് കൃഷ്ണ ജയന്തി അവധി ഒഴിവാക്കിയത്അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മഴക്കാലത്തെ നഷ്ടം നികത്താൻ ദിവസേനയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂർ വീതം നീട്ടാൻ അധികൃതർ നേരത്തെ ആലോചിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സ്കൂളിന്റെ പ്രവൃത്തി സമയം ഉച്ചയ്ക്ക് 2.40 വരെയാണ്. ആഘോഷദിവസത്തിലെ യാത്രാതടസ്സവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി തീരുമാനത്തിൽ പുനർചിന്തനം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം

.

Pathanamthitta

Related Stories
നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

Sep 3, 2026 10:55 AM

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്....

Read More >>
ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

Sep 2, 2026 11:19 AM

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി...

Read More >>
റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

Sep 2, 2026 10:56 AM

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ...

Read More >>
 പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Sep 2, 2026 10:29 AM

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി...

Read More >>
കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

Sep 1, 2026 09:38 PM

കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

Read More >>
നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌ പരിക്ക്

Sep 1, 2026 10:49 AM

നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌ പരിക്ക്

നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌...

Read More >>
Top Stories