‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം: അബിൻ വർക്കി എംഎല്‍എ

‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം: അബിൻ വർക്കി എംഎല്‍എ
Sep 7, 2026 02:24 PM | By Editor

‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം: അബിൻ വർക്കി എംഎല്‍എ

പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. എംവിഡി ഇടപെടല്‍ സംശയാസ്പദമെന്നും സിപിഎം സൈബര്‍ അണികളും നേതാക്കളും എംവിഡിക്കൊപ്പമായിരുന്നു എന്നും അബിന്‍ വര്‍ക്കി പറഞ്ഞു. പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ജില്ലയിലെയാകെ ആളുകള്‍ അഭയം തേടുന്ന ഒരു ടൗണില്‍ ചെക്കിങ് നടത്തിയത് അനൗചിത്യമാണെന്ന് എംഎല്‍എ പറഞ്ഞു. കാര്‍ക്കശ്യത്തോടു കൂടിയുള്ള ചെക്കിങ് നടത്തി പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു വണ്ടിക്ക് ഫൈന്‍ ഇടുക എന്ന് പറഞ്ഞാല്‍ അത് അനൗചിത്യപരമാണ്.

‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം. അതാണ് ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയോട് പറഞ്ഞത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് എന്തും വിമര്‍ശിക്കാം. കേരളത്തിലെ കുറെ സൈബര്‍ സഖാക്കള്‍ ഉണ്ട്. നിങ്ങള്‍ എംവിഡിക്കൊപ്പമാണോ വാഹന ഉടമകളായ ആ രണ്ട് ചെറുപ്പക്കാര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. അവര്‍ എംവിഡിക്കൊപ്പമാണ്. എംവിഡി ഫൈന്‍ ഇട്ടതിന് അനുകൂലമായിരുന്നു. എംവിഡി ഫൈന്‍ വീണ്ടും ഇടണം എന്ന് പറയുന്നവരാണ്. ഞാന്‍ ആ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ചെറുപ്പക്കാര്‍ക്കൊപ്പമാണ്.

കോടതി വിധിയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ബഹുമാനിക്കുന്ന വ്യക്തികളാണ് ഞങ്ങള്‍. അതുകൊണ്ടാണല്ലോ ഹൈക്കോടതി വിധിച്ച ആ പിഴത്തുക അടയ്ക്കാന്‍ തയ്യാറാകുന്നത്. ആഗസ്റ്റ് ഒന്നിന് അഭിഭാഷകരുടെ വള്ളസദ്യ ഉണ്ടായിരുന്നു. ആ വള്ളസദ്യക്ക് ഹൈക്കോടതിയിലെ ഉന്നതരായ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ആറന്മുള ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് റോഡിലേക്ക് പോകാന്‍ നേരത്ത് അവര്‍ക്ക് സഹായകരമായി പോലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം ഈ ഓഫ്‌റോഡ് വണ്ടികളും ഉണ്ടായിരുന്നു -അബിന്‍ വര്‍ക്കി പറഞ്ഞു.

"If an official has to ask, 'Did anyone force you to go for the rescue operation?', then their true intention needs to be made clear

Related Stories
ശുചിമുറി  മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

Sep 7, 2026 10:53 AM

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ ...

Read More >>
ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

Sep 3, 2026 08:32 PM

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം...

Read More >>
നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

Sep 3, 2026 10:55 AM

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്....

Read More >>
ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

Sep 2, 2026 11:19 AM

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി...

Read More >>
റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

Sep 2, 2026 10:56 AM

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ...

Read More >>
 പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Sep 2, 2026 10:29 AM

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി...

Read More >>
Top Stories