പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിക്കും.

 പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിക്കും.
Nov 2, 2026 10:05 AM | By Editor

പരുമല : പ്രാർത്ഥനാമന്ത്രങ്ങളുമായി ഒഴുകിയെത്തിയ പതിനായിരങ്ങൾ പരുമലയുടെ പുണ്യഭൂമിയിൽ സംഗമിച്ചപ്പോൾ പമ്പാതീരം ഭക്തിസാഗരമായി മാറി. ഇന്ത്യയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ പരുമലതിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന്റെ പ്രധാനദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരെത്തി. കുരിശും, മുത്തുക്കുടകളുമേന്തിയുള്ള പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.


സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശ്വാസികൾക്ക് പള്ളിമേടയിൽ നിന്ന് ശ്ലൈഹിക വാഴ്വ് നൽകി. സഭയുടെ മെത്രാപ്പോലീത്താമാർ സംബന്ധിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം അനുസ്മരണ പ്രസംഗം നടത്തി. കബറിടത്തിലെ ധൂപപ്രാർത്ഥന, ആശീർവാദം എന്നിവയ്ക്ക് ശേഷം എം.ജി.എം കൈപ്പട്ടൂരിന്റെ നേതൃത്വത്തിൽ ഭക്തിഗാനാർച്ചനയും നടന്നു.


പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ( 02-11-2026 ) പുലർച്ചെ 3ന് പള്ളിയിൽ വിശുദ്ധ കുർബാന : യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ. രാവിലെ 6.15ന് ചാപ്പലിൽ വിശുദ്ധ കുർബാന ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ. രാവിലെ 7.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമ്മികരാകും. 10.30ന് ശ്ലൈഹിക വാഴ്വ്. 12 മണിക്ക് എം.ജി.ഒ.സി.എസ്.എം സമ്മേളനം. ഉച്ചയ്ക്ക് 2 ന് ഭക്തിനിർഭരമായ പ്രദക്ഷിണം. 3 മണിക്ക് കൊടിയിറക്കോടെ ഈ വർഷത്തെ ഓർമ്മപ്പെരുന്നാളിന് സമാപനമാകും

Parumala

Related Stories
ഗതാഗത നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പത്തനംതിട്ട പോലീസിന്റെ മിന്നൽ പരിശോധന  ഒറ്റദിവസം 270 കേസുകൾ രജിസ്റ്റർ ചെയ്തു; 33 പേർ അറസ്റ്റിൽ

Oct 31, 2026 10:44 AM

ഗതാഗത നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പത്തനംതിട്ട പോലീസിന്റെ മിന്നൽ പരിശോധന ഒറ്റദിവസം 270 കേസുകൾ രജിസ്റ്റർ ചെയ്തു; 33 പേർ അറസ്റ്റിൽ

ഗതാഗത നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പത്തനംതിട്ട പോലീസിന്റെ മിന്നൽ പരിശോധന ഒറ്റദിവസം 270 കേസുകൾ രജിസ്റ്റർ ചെയ്തു; 33 പേർ...

Read More >>
തീർത്ഥാടന ടൂറിസത്തിലൂടെ പത്തനംതിട്ടയ്ക്ക് 250 കോടിയുടെ വരുമാന സാധ്യത; സമഗ്ര പ്രളയനിയന്ത്രണ പദ്ധതി വേണമെന്ന് അബിൻ വർക്കി എം.എൽ.എ.

Oct 30, 2026 03:52 PM

തീർത്ഥാടന ടൂറിസത്തിലൂടെ പത്തനംതിട്ടയ്ക്ക് 250 കോടിയുടെ വരുമാന സാധ്യത; സമഗ്ര പ്രളയനിയന്ത്രണ പദ്ധതി വേണമെന്ന് അബിൻ വർക്കി എം.എൽ.എ.

തീർത്ഥാടന ടൂറിസത്തിലൂടെ പത്തനംതിട്ടയ്ക്ക് 250 കോടിയുടെ വരുമാന സാധ്യത; സമഗ്ര പ്രളയനിയന്ത്രണ പദ്ധതി വേണമെന്ന് അബിൻ വർക്കി...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വടശ്ശേരിക്കര സ്വദേശി അറസ്റ്റിൽ

Oct 30, 2026 10:42 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വടശ്ശേരിക്കര സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വടശ്ശേരിക്കര സ്വദേശി...

Read More >>
പത്തനംതിട്ട തിരുവല്ലയില്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ മോഷണം; മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി.യില്‍

Oct 29, 2026 04:53 PM

പത്തനംതിട്ട തിരുവല്ലയില്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ മോഷണം; മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി.യില്‍

പത്തനംതിട്ട തിരുവല്ലയില്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ മോഷണം; മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ...

Read More >>
ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

Oct 28, 2026 02:41 PM

ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ;KSRTC ബസ്സിന്റെ ചില്ല് തകർത്തയാൾ...

Read More >>
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

Oct 28, 2026 10:01 AM

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും...

Read More >>
Top Stories