കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും
Nov 5, 2026 11:41 AM | By Editor


കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും


പത്തനംതിട്ട ∙ കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു. പൊലീസ് സേനയുടെ അംഗബലത്തിന്റെ 30% വനിതാ ഉദ്യോഗസ്ഥരെ ആക്കാനാണു തീരുമാനം. നിലവിൽ സിവിൽ പൊലീസ് ഓഫിസർമാരിൽ 10% മാത്രമാണു വനിതകൾ. ഡിജിപി റാവാഡ എ. ചന്ദ്രശേഖർ നൽകിയ ശുപാർശയെ തുടർന്നാണു സർക്കാർ തീരുമാനമെടുത്തത്.പൊലീസ് സേനയുടെ ആകെ അംഗബലത്തിന്റെ 33% വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ നിർദേശം നൽകിയിരുന്നു. തുടർന്നാണു പുരുഷ– വനിതാ പൊലീസ് കോൺസ്റ്റബിൾ നിയമന അനുപാതം ഉയർത്തുന്നത്.



വനിതാ പ്രാതിനിധ്യം വർഷം 5 ശതമാനമെന്ന രീതിയിൽ ഘട്ടം ഘട്ടമായി വർധിപ്പിക്കാനാണു തീരുമാനം. ഐപിഎസ് ഉദ്യോഗസ്ഥരിൽ വനിതകൾ ഏറെയുണ്ടെങ്കിലും സിവിൽ പൊലീസ് ഓഫിസർമാരിൽ വനിതകളുടെ എണ്ണം കുറവാണ്. അധിക തസ്തികകൾ സൃഷ്ടിക്കാതെയാകും അനുപാതം ഉയർത്തുക. നിലവിലെ സീനിയോറിറ്റി മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തുകയുമില്ല. വനിതകളുടെ എണ്ണം കൂടുന്നതു വഴി സേനയുടെ പ്രവർത്തനക്ഷമതയിലും ദൈനംദിന പ്രവർത്തനങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും നിലവിലുള്ള പരിശീലന സൗകര്യങ്ങളുടെ പര്യാപ്തതയും വിലയിരുത്തുന്നതിനും പഠനം നടത്തുന്നുമുണ്ട്. രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഇതിനകം വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അനുപാതം 33% ആയി ഉയർത്തിയിട്ടുണ്ട്.



Kerala Police increases women representation; women to constitute 30% of the force's strength

Related Stories
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

Nov 5, 2026 11:10 AM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം...

Read More >>
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

Nov 4, 2026 02:56 PM

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ്...

Read More >>
അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

Nov 4, 2026 10:29 AM

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...

Read More >>
അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

Nov 3, 2026 01:16 PM

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി

അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു...

Read More >>
പരുമല പെരുന്നാൾ സമാപിച്ചു

Nov 3, 2026 12:38 PM

പരുമല പെരുന്നാൾ സമാപിച്ചു

പരുമല പെരുന്നാൾ...

Read More >>
പോക്‌സോ കേസിൽ 37കാരൻ പിടിയിൽ

Nov 3, 2026 09:42 AM

പോക്‌സോ കേസിൽ 37കാരൻ പിടിയിൽ

പോക്‌സോ കേസിൽ 37കാരൻ...

Read More >>
Top Stories