പരുമല പെരുന്നാൾ സമാപിച്ചു
പരുമല ∙ ആയിരങ്ങൾ പങ്കെടുത്ത റാസയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ 124–ാം ഓർമപ്പെരുന്നാൾ കൊടിയിറങ്ങി. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നൽകി. റാസയ്ക്ക് വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് റമ്പാൻ, അസി. മാനേജർമാരായ ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു , നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, ഫാ.കെ.വി. ജോൺ, ഫാ.വർഗീസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലെ പുലർച്ചെ കുർബാനയ്ക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ് എന്നിവർ കാർമികത്വം വഹിച്ചു.
മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികനായിരുന്നു. കുർബാനയ്ക്ക് ശേഷം കാതോലിക്കാ ബാവാ വിശ്വാസികൾക്ക് വാഴ്‌വ് നൽകി.
The Parumala Perunnal festival has concluded.
