'കൈക്കൂലി'ക്ക് സാഹചര്യ തെളിവുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍, 'സിബിഐ അന്വേഷണം' ആലോചനയിലെന്ന് നവീനിന്റെ കുടുംബം

'കൈക്കൂലി'ക്ക് സാഹചര്യ തെളിവുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍, 'സിബിഐ അന്വേഷണം' ആലോചനയിലെന്ന് നവീനിന്റെ കുടുംബം
Nov 6, 2024 04:05 PM | By Editor

കണ്ണൂര്‍, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി.പി ദിവ്യ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കോടതിയില്‍ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍.

ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതിയില്‍ നടത്തിയ വാദത്തിന് ശേഷം പുറത്തിറങ്ങിയ വിശ്വന്‍, മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

പി.പി ദിവ്യ ഉയര്‍ത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട കോള്‍ ഡീറ്റെയില്‍സ്, ബാങ്ക് ഡീറ്റെയില്‍സ്, സി സി ടിവി ദൃശ്യങ്ങള്‍ എന്നിവ ഹാജരാക്കിയിട്ടുണ്ടെന്നും വിശ്വന്‍ വിശദീകരിച്ചു. അതുപോലെ തന്നെ കൈക്കൂലി ആരോപണം സാധൂകരിക്കുന്ന മൊഴികള്‍ തുടങ്ങിയവയും കോടതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ജാമ്യാപേക്ഷ വാദത്തില്‍ ഞങ്ങള്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ ഉറപ്പിക്കുന്നതിനുള്ള രേഖാപരമായ തെളിവുകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്നും വിശ്വന്‍ വ്യക്തമാക്കി.

എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ കെ. റാള്‍ഫ് വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കളക്ടര്‍ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും ജോണ്‍ കെ. റാള്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു.

naveen family

Related Stories
ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

Nov 7, 2025 11:59 AM

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ...

Read More >>
അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

Nov 5, 2025 03:20 PM

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

Read More >>
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

Nov 1, 2025 04:51 PM

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച്...

Read More >>
ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ ...

Oct 31, 2025 06:21 PM

ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ ...

ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ...

Read More >>
 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

Oct 31, 2025 12:53 PM

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി....

Read More >>
Top Stories