ശ്രെദ്ധിക്കുക ;വാഹനം വിറ്റുകഴിഞ്ഞാൽ 14 ദിവസത്തിനുള്ളില്‍ആർ സി മാറ്റണം

ശ്രെദ്ധിക്കുക ;വാഹനം വിറ്റുകഴിഞ്ഞാൽ 14 ദിവസത്തിനുള്ളില്‍ആർ സി മാറ്റണം
Nov 12, 2024 01:57 PM | By Editor

വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്.

വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസില്‍ നല്‍കണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.

15 വർഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്ബ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ­ഉറപ്പുവരുത്തണം. വാഹനം ­വിറ്റശേഷമുള്ള പരാതികള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

വാഹനം വില്‍ക്കുന്നത് ­അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ ­മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരില്‍ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.

സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർ മൂന്നുമാത്രം

ആർ.ടി. ഓഫീസുകളില്‍ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്ക് വാഹനം വില്‍ക്കുമ്ബോള്‍ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആർക്കെങ്കിലും വില്‍ക്കുമ്ബോള്‍ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാല്‍, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.

RC must be changed within 14 days of vehicle sale

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
Top Stories