സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ചികിത്സക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇക്കാര്യം സ്ഥാപനമേധാവികൾ ഉറപ്പാക്കുകയും വേണം. രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി. രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങൾ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്‌ഷൻ, പാൽപ്പേഷൻ, പെർക്കഷൻ, ഒസ്കൾട്ടേഷൻ എന്നിവയാണ് ഇതിൽ പ്രധാനം.
ഏതെങ്കിലും ശരീരഭാഗത്തിന് കാഴ്ചയിൽ സാധാരണയിൽനിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും
The health department has made blood pressure testing mandatory for patients undergoing treatment in government hospitals.