സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകൾ;  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Nov 21, 2024 11:54 AM | By Editor

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇ ആർ), ഐസിയു (അഡൾട്ട്), എൻ ഐ സി യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആർ), പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട്, മറ്റ് അവശ്യരേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 നവംബര്‍ 30 ന് അകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷന്‍, എച്ച് ആര്‍.‍ഡി അറ്റസ്റ്റേഷന്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖം 2024 ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

സി. മണിലാല്‍

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം

www.norkaroots.org , www.nifl.norkaroots.org www.lokakeralamonline.kerala.gov.in

norka

Related Stories
പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

Jun 28, 2025 02:01 PM

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ്...

Read More >>
ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

Jun 26, 2025 10:34 AM

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ...

Read More >>
 മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

May 2, 2025 10:48 AM

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍...

Read More >>
സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

May 2, 2025 10:32 AM

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

സ്രോതസ്സ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ...

Read More >>
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024)    2025 _ 2026 ഭരണസമിതിയെ  തിരഞ്ഞെടുത്തു

Apr 11, 2025 10:52 AM

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026 ഭരണസമിതിയെ തിരഞ്ഞെടുത്തു

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്-Regd,(89/2024) 2025 _ 2026 ഭരണസമിതിയെ ...

Read More >>
ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു...

Apr 8, 2025 01:13 PM

ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു...

ഇന്ത്യയുള്‍പ്പെടെ 13 രാജ്യങ്ങള്‍ക്കുള്ള വിസ, സഊദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു......

Read More >>
Top Stories