മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.
ജിദ്ദ : മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.
തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത് .ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹാറാസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം .11 സ്ത്രീകളും പത്തു കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം .സിവിൽ ഡിവൈൻസും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയടിച്ചതിനാൽ ബസ് പൂർണമായി കത്തി നശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായി വിവരമുണ്ട് .നിലവിൽ ഇന്ത്യയിലെ ഏജൻസികളും ഉംറ ഏജൻസികളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്
accident


