ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സുറയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
നവംബര്‍ മാസം 30-ാം തീയതി ശനിയാഴ്ച രാവിലെ 7.00 മണിക്ക് ചെപ്പള്ളി കടവില്‍ വെച്ച് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെയും സഭയിലെ ഇതര തിരുമേനിമാരുടെയും സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കും. സുവിശേഷ പ്രസംഗ സംഘം ഭാരവാഹികളായ ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട് സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ് എന്നിവരും സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സമീപ ഇടവകയിലെ വികാരിമാരും വിശ്വാസികളും പങ്കെടുക്കും. ചെപ്പള്ളി കടവ്, മുക്കരണത്ത് കടവ്, അരമനകടവ് എന്നിവിടങ്ങളില്‍ നിന്ന് മണല്‍പ്പരപ്പിലേക്കാണ് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അറിയിച്ചു.
maraman