'ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നു; ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു': എം.വി ഗോവിന്ദന്‍

'ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നു; ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു': എം.വി ഗോവിന്ദന്‍
Nov 30, 2024 11:00 AM | By Editor

സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ഹൈക്കോടതി വിധിയെയും ഭരണഘടനയെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാല പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഗവര്‍ണറുടേതെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി വിധിയൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഗവര്‍ണറുടെ യാത്രയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒന്‍പത് കോടതി വിധികള്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായി.

ഗവര്‍ണറുടേത് കാവിവത്ക്കരണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

കെടിയു വിസി കെ. ശിവപ്രസാദിനെതിരെയും എം.വി ഗോവിന്ദന്‍ രംഗത്തെത്തി. കെടിയു വിസി സംഘപരിവാറാണെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്‌കരിച്ച് ചുമതലയേറ്റത് അതിന് ഉദാഹരണമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

m v govindhan

Related Stories
ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം എം.പി

Dec 17, 2025 11:01 AM

ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം എം.പി

ശബരിമല സ്വർണക്കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വൈറലായ ‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...’ പാട്ടിനെതിരെ സി.പി.എം നേതാവ് എ.എ. റഹീം...

Read More >>
ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Dec 13, 2025 11:55 AM

ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...

Read More >>
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം

Dec 3, 2025 04:19 PM

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ...

Read More >>
വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

Nov 26, 2025 04:36 PM

വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ മനുഷ്യന്റെ തലയോട്ടി...

Read More >>
വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് .

Nov 17, 2025 11:49 AM

വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് .

വിദ്യാർത്ഥികളുമായി വിനോദയാത്ര ആർടിഒ യെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്...

Read More >>
Top Stories