'എങ്ങനെ ദിലീപും സംഘവും ദര്‍ശനത്തിനെത്തി? പൊലീസിന് ഒന്നും ചെയ്യാനില്ലേ?'; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി
* നടന്‍ ദിലീപ് വിഐപിപരിഗണനയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനം ഹൈക്കോടതി.
ആര്‍ക്കും ഒരു പ്രിവിലേജും ഇല്ലെന്നും പൊലീസ് എന്താണ് ഇക്കാര്യത്തില്‍ ചെയ്തതെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപും സംഘവും ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നുനിന്നതെന്നും ഹൈക്കോടതി ചോദിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ക്യൂവില്‍ ഉണ്ടായിരുന്നത് എന്നും മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്നും ചോദിച്ച കോടതി ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നും ചോദിച്ചു.
പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസിന് ഒരു ചുമതലയും നിര്‍വ്വഹിക്കാനില്ലേയെന്ന് ചോദിച്ച കോടതി ദിലീപിനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുമെന്നും ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ല എന്നും വ്യക്തമാക്കി.
ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം എന്നതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്.
dileep