പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം.
എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെതുടർന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം.
ദിവ്യയുടെ നിയമനത്തോടെ ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് ഇതോടെ നികത്തി. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്തു.
നവീൻ ബാബുവിന്റെ മരണത്തിനു മുൻപ് ബോധപൂർവം അപമാനിക്കാനുള്ള ശ്രമം ദിവ്യ നടത്തിയെന്ന് ഹൈക്കോടതിയില്‍ സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നിയമന ഉത്തരവ്.
p.p dhivya