റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Dec 12, 2024 12:32 PM | By Editor

ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതി.

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ബീച്ചില്‍ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ 4 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജനുവരി 30ന് രാവിലെ 10.30ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ഇത്തരം സംഭവങ്ങള്‍ മത്സരഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറഞ്ഞു.

സമൂഹമാധ്യമത്തില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു.

മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.

commision

Related Stories
 കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

Mar 21, 2025 10:33 AM

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു ‌

ഓണ്‍ലൈന്‍ മീഡിയ കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം...

Read More >>
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍.  ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

Mar 19, 2025 11:10 AM

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് മാര്‍ച്ച് 25 ന് പത്തനംതിട്ടയില്‍. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ...

Read More >>
സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിയില്‍  കേരള പൊലീസ് നടപടി തുടങ്ങി.

Mar 12, 2025 03:13 PM

സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിയില്‍ കേരള പൊലീസ് നടപടി തുടങ്ങി.

സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിയില്‍ കേരള പൊലീസ് നടപടി...

Read More >>
' എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ.... 'എന്ന്  കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടത് അവർക്കാണ് .

Mar 11, 2025 11:36 AM

' എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ.... 'എന്ന് കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടത് അവർക്കാണ് .

' എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ.... 'എന്ന് കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടത്...

Read More >>
പരാതിക്കാരിക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങളിൽ നടപടിയെടുക്കാം  ; ഹൈക്കോടതി....

Mar 5, 2025 02:51 PM

പരാതിക്കാരിക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങളിൽ നടപടിയെടുക്കാം ; ഹൈക്കോടതി....

പരാതിക്കാരിക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങളിൽ നടപടിയെടുക്കാം ; ഹൈക്കോടതി.......

Read More >>
സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്

Jan 31, 2025 03:22 PM

സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്

സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി...

Read More >>
Top Stories