മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ല; മരിച്ച നവീന്‍ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,
Dec 26, 2024 10:46 AM | By Editor

കണ്ണൂ!ര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലന്‍സ്.

കൈക്കൂലി നല്‍കിയെന്ന പ്രശാന്തന്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തയാഴ്ച സമര്‍പ്പിക്കും.

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലന്‍സ് വ്യക്തമാക്കി.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

naveen babu

Related Stories
2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ്  വിറ്റഴിച്ചത്.

Dec 27, 2024 03:01 PM

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2024 ക്രിസ്മസിന് കേരളം 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്....

Read More >>
 കഥയുടെ പെരുന്തച്ചന്‍  എം ടി വാസുദേവൻ നായർ വിടവാങ്ങി;

Dec 26, 2024 10:19 AM

കഥയുടെ പെരുന്തച്ചന്‍ എം ടി വാസുദേവൻ നായർ വിടവാങ്ങി;

മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു....

Read More >>
 പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

Dec 20, 2024 03:19 PM

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ

പരസ്യത്തിന് ഡോക്ടർമാരുടെ ചിത്രം വേണ്ട ..മെഡിക്കൽ കൗൺസിൽ...

Read More >>
ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

Dec 16, 2024 02:14 PM

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും....ഉത്തരവിട്ട് ഡിജിപി...

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും...ഉത്തരവിട്ട്...

Read More >>
പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

Dec 16, 2024 12:19 PM

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം_

പത്തനംതിട്ട മുറിഞ്ഞികലിൽ കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക്...

Read More >>
കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ശബരിമല തീർഥാടകർക്ക്  ജാഗ്രതാ നിർദേശം

Dec 14, 2024 11:09 AM

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ശബരിമല തീർഥാടകർക്ക് ജാഗ്രതാ നിർദേശം

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ശബരിമല തീർഥാടകർക്ക് ജാഗ്രതാ...

Read More >>
Top Stories