കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ മണ്ടളം സ്വദേശി സൂരജ്, പ്രതിരോധവകുപ്പില്‍ നഴ്‌സായി ജോലിചെയ്യുന്ന എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് സൂചന.
ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്ന് സുഹൃത്തുകള്‍ പറഞ്ഞു. ഫ്ലാറ്റിന്റെ കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇരുവരും. രണ്ടു മക്കളെയും നാട്ടിലാക്കി കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ തിരിച്ചെത്തിയത്.
കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ മണ്ടളത്ത് പരേതനായ ജോണ്‍, തങ്കമ്മ ദമ്പതികളുടെ മകനായ സൂരജ് ഏഴുവര്‍ഷമായി കുവൈത്തിലാണ്. അമ്മ തങ്കമ്മ ചെമ്പന്‍തൊട്ടിയിലെ ബന്ധുവീട്ടിലാണ് താമസം. രണ്ട് സഹോദരിമാരില്‍ ഒരാള്‍ ബെംഗളൂരുവിലും ഒരാള്‍ കുവൈത്തിലുമാണ്. ഈസ്റ്റര്‍ ആഘോഷത്തിന് സൂരജും ബിന്‍സിയും ചെമ്പന്‍തൊട്ടിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Kuwait-road-accident-two-Indians-killed